മലയാളികൾക്ക് സുപരിചിതമാണ് നടൻ ബാലയെ.സോഷ്യൽ മീഡിയയിലും താരം സജീവാണ്.അന്യഭാഷ ചിത്രങ്ങളിൽ നിന്നും മലയാളത്തിലേക്ക് എത്തുന്ന താരങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയെക്കാൾ ഏറെയായിരുന്നു ബാല എന്ന നടന് മലയാളികൾ നൽകിയത്. അൻപ് എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ ബാല കളഭം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറച്ചത്. പിന്നെ ബിഗ് സ്ക്രീനിൽ നായകനായും വില്ലനായും നിരവധി കഥാപാത്രങ്ങൾ പകർന്നാടി. തമിഴ്നാട് ആണ് സ്വദേശമെങ്കിലും കേരളത്തിന്റെ മരുമകൻ ആയെത്തിയ ബാല ഇന്ന് മലയാളികൾക്കും ഏറെ പ്രിയപ്പെട്ടവൻ ആണ്.വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ ഒന്നും ബാലയെ സംബന്ധിച്ച് തന്റെ അഭിനയത്തെ ബാധിച്ചിരുന്നില്ല. കരിയറിൽ മുന്നേറുന്ന സമയത്ത് ആണ് ചെറിയ ഒരു ബ്രേക്ക് എടുക്കേണ്ടതായി വന്നത്. എന്നാൽ രണ്ടാം വിവാഹവും രോഗത്തെ അതിജീവിച്ചതും ഒക്കെയും ഏറെ ചർച്ചയായി.ഒരു ദിവസം എലിസബത്ത് പങ്കുവച്ച ഒരു പോസ്റ്റിലോടെയാണ് ബാലയുമായി എന്തൊക്കെ വിഷയങ്ങൾ പുകയുന്നു എന്ന് സോഷ്യൽ മീഡിയ കണ്ടെത്തിയത്. എന്നാൽ നാളിതുവരെയും ഇരുവരും ഇത് സംബന്ധിക്കുന്ന ഒന്നും ഇരുവരും സംസാരിച്ചിട്ടില്ല.
ചെന്നൈയിൽ ഇടയ്ക്കിടെ പോകാറുണ്ട് ഇപ്പോൾ ബാല. കുടുംബത്തിന് ഒപ്പമുള്ള നിമിഷങ്ങൾ ഒക്കെയും പങ്കിടുകയും ചെയ്യുന്നു. മാമന്റെ മകൾ കോകിലയുടെ പിറന്നാളും. കോകില ഉണ്ടാക്കി കൊടുത്ത ഫുഡും ഒക്കെ ആസ്വദിച്ച ശേഷം അതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഒക്കെയും ബാല പങ്കിടുന്നുണ്ട്. ഇനി ബാല വീണ്ടും വിവാഹം കഴിച്ചോ എന്നുള്ള സംശയവും ഇടക്ക് ആരാധകർ പങ്കിട്ടു. എന്നാൽ മുറപ്പെണ്ണ് ആണെങ്കിലും സഹോദരബന്ധമാണ് ഇരുവർക്കും ഇടയിൽ എന്നാണ് ആരാധകരുടെ അഭിപ്രായം. എന്തുതന്നെ ആയാലും എലിസബത്തിനെ കൂട്ടി വരണം. ഇങ്ങനെ ഒറ്റക്ക് ജീവിക്കാതെ അണ്ണാ പ്രശ്നങ്ങൾ പരിഹരിക്കൂ; എന്നും ചിലർ കമന്റിടുമ്പോൾ നന്ദി എന്നുമാത്രമാണ്