Film News

ഉണ്ണി മുകുന്ദന്‍ പറയുന്ന കണക്ക് പച്ചക്കള്ളമാണ്, നല്‍കി എന്ന് പറയുന്ന പണം അതെന്റെ അസിസ്റ്റന്‍സിന്റെ വേതനം ആണ്; ഷെഫീക്കിന്റെ സന്തോഷത്തില്‍ ഞാന്‍ 24 ദിവസം ജോലി ചെയ്തു, ബാല പറയുന്നു

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രതിഫല കണക്ക് വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. സിനിമയില്‍ അഭിനയിച്ചതിന് തനിക്ക് നല്‍കി എന്ന് പറയുന്ന രണ്ട് ലക്ഷം രൂപ തന്റെ പ്രതിഫലം അല്ലെന്നും അതെന്റെ അസിസ്റ്റന്‍്‌സിന്റെ വേതനം ആണെന്നുമാണ് ബാല പറയുന്നത്.

- Advertisement -

റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ ആയിരുന്നു ബാല ഇക്കാര്യം പറഞ്ഞത്. തനിക്ക് രണ്ട് ലക്ഷം തന്നു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. 40000, 50000 എന്നിങ്ങനെ ആണ് ട്രാന്‍സാക്ഷന്‍ നടന്നത്.

അതെന്റെ അസിസ്റ്റന്‍്‌സിന്റെ വേതനം ആണ്. ഷെഫീക്കിന്റെ സന്തോഷത്തില്‍ ഞാന്‍ 24 ദിവസം ജോലി ചെയ്തു. ഉണ്ണി മുകുന്ദനുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് സിനിമ ചെയ്തത്, ഞാന്‍ അങ്ങോട്ട് പറഞ്ഞതല്ല എന്നും ബാല പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ഉണ്ണി മുകുന്ദന് എതിരെ ബാല രംഗത്ത് വന്നത്. ഉണ്ണിമുകുന്ദന്‍ നിര്‍മ്മിച്ച ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കാതെ ഉണ്ണി മുകുന്ദന്‍ പറ്റിച്ചുവെന്നായിരുന്നു ബാലയുടെ ആരോപണം.

പിന്നാലെ ബാലയുടെ ആരോപണത്തിനെ തള്ളി സിനിമയുടെ സംവിധായകനും ലൈന്‍ പ്രൊഡ്യൂസറും ഉണ്ണി മുകുന്ദനും രംഗത്ത് വന്നിരുന്നു. ബാലയ്ക്ക് ചിത്രത്തില്‍ അഭിനയിച്ചതിന് 2 ലക്ഷം നല്‍കി എന്നായിരുന്നു ലൈന്‍ പ്രൊഡ്യൂസര്‍ പറഞ്ഞത്.

പിന്നാലെ ബാലയ്ക്ക് രണ്ട് ലക്ഷം നല്‍കിയതിന്റെ തെളിവുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ എത്തിയിരുന്നു. ട്രോളിലൂടെ പത്ത് പേര് അറിഞ്ഞു എന്നോര്‍ത്ത് ഇതില്‍ കൂടുതല്‍ പണം നല്‍കാന്‍ കഴിയില്ല എന്നായിരുന്നു ബാലയെ വിമര്‍ശിച്ച് ഉണ്ണി പറഞ്ഞത്.

ഇതിന് പിന്നാലെയാണ് ഇത് തനിക്ക് ലഭിച്ച പണമല്ല, തന്റെ അസിസ്റ്റന്റിന്റെ പണമാണ് എന്ന് ബാല പറഞ്ഞിരിക്കുന്നത്. എന്തായാലും മലയാള സിനിമയില്‍ വലിയ വിവാദത്തിനാണ് ബാലയുടെ ആരോപണം വഴി വച്ചിരിക്കുന്നത്.

Abin Sunny

Recent Posts

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

14 mins ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

34 mins ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

56 mins ago

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

1 hour ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

2 hours ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

3 hours ago