കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്ത ബാലയെയും എലിസബത്തിനെ കുറിച്ച് തന്നെയാണ് . തന്റെ വ്യക്തിജീവിതത്തിലെ ചെറിയ സന്തോഷം പോലും ബാല ആരാധകരെ അറിയിക്കാറുണ്ട്. ഇതിനു താഴെ സപ്പോര്‍ട്ട് അറിയിച്ചും അതുപോലെ വിമര്‍ശിച്ചും നിരവധി പേര് എത്താറുണ്ട്. കഴിഞ്ഞദിവസം എലിസബത്തിനെ വിമര്‍ശിച്ച് കമന്റിട്ടതിന് പിന്നാലെ ബാല അതിന് മറുപടി പറഞ്ഞ് എത്തിയിരുന്നു. അവളെ ഒന്നും പറയരുത് എന്നെ എന്തുവേണമെങ്കിലും പറഞ്ഞോളും എലിസബത്തിന് സോഷ്യല്‍മീഡിയയുടെ രീതികള്‍ അറിയില്ലെന്നും നടന് പറഞ്ഞിരുന്നു. ചില കമന്റുകള്‍ക്കെല്ലാം മറുപടിയും ബാല കൊടുക്കാറുണ്ട്. കഴിഞ്ഞദിവസം എലിസബത്ത് ഡ്രംസ് വായിക്കുന്ന ഒരു വീഡിയോ ബാല പങ്കുവെച്ചിരുന്നു . താഴെ നിരവധി കമന്റുകള്‍ വന്നുതുടങ്ങി ഇപ്പോള്‍ അതില്‍ ഒരു യുവതി കുറിച്ച മകന്റും അതിന് ഹാല കൊടുത്ത മറുപടിയും ആണ് ശ്രദ്ധിക്കപ്പെടുന്നത്.
‘നിങ്ങള്‍ സ്വയം ജീവിക്കൂ, ഇതുപോലുള്ള നാടകം കാണിച്ച് ആരുടെ പ്രീതി പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നത്.’ എന്നായിരുന്നു ഒരു യുവതിയുടെ കമന്റ്. പൊതുവേ ഇത്തരം വിമര്‍ശനങ്ങളോട് മറുപടി പറയാത്ത ആളാണ് ബാല. എന്നാല്‍ ഒരു യുവതിയുടെ അക്കൗണ്ടില്‍ നിന്നും വന്ന ഈ ചോദ്യത്തിന് ബാല തന്നെ മറുപടിയുമായി എത്തി. ‘നിങ്ങള്‍ നിങ്ങളുടെ ജീവിതം നോക്കു, ഞാന്‍ എന്റേത് നോക്കിക്കൊള്ളാം’.മറുപടിയായി ബാല കുറിച്ചു. ഡ്രംസ് വായിക്കുന്നതിലുള്ള എലിസബത്തിന്റെ പ്രാവീണ്യം പരിചയപ്പെടുത്തുന്ന വിഡിയോ ബാല കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഇതിന് താഴെ വന്ന കമന്റാണ് ഇത്.
അതേസമയം കഴിഞ്ഞ ദിവസമായിരുന്നു ഫേസ്ബുക്ക് വഴി ഭാര്യ ഡ്രംസ് വായിക്കുന്ന വായിക്കുന്ന വീഡിയോ നടന് ഷെയര്‍ ചെയ്തത്. ബാല ഒരു തമിഴ് പാട്ട് പാടുന്നതും അതിന് ഡ്രം കിറ്റില്‍ താളം പിടിക്കാന്‍ ശ്രമിക്കുന്ന എലിസബത്തും ആണ് വീഡിയോയില്‍ ഉള്ളത് . എന്നാല്‍ ബാലയുടെ പാട്ടിനൊപ്പം തന്നെ ഡ്രംസ് വായിക്കാന്‍ എലിസബത്ത് കുറച്ച് പാടുപെടേണ്ടിവന്നു. എങ്കിലും തന്നെ കൊണ്ട് ആവുന്ന വിധം ഒക്കെ വായിച്ച് ഒപ്പിച്ചിട്ടുണ്ട് എലിസബത്ത് . ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലെ താരമായി കഴിഞ്ഞു എലിസബത്ത്.
നേരത്തെ എലിസബത്തിന്റെ പിറന്നാളിന് ഗോള്‍ഡ് മാലയും കമ്മലും വാങ്ങിച്ചു കൊടുത്തിരുന്നു ബാലയുടെ അമ്മ . ഇതെല്ലാം സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുകയും ചെയ്തിരുന്നു നടന്. വിമര്‍ശിക്കുന്നവര്‍ക്ക് ശക്തമായ മറുപടിയും താരം കൊടുക്കാറുണ്ട്. ഏറെ നാളത്തെ പരിചയത്തിനു ശേഷമാണ് ഇവര്‍ ഒന്നിക്കാന്‍ തീരുമാനിച്ചത് . ഈ കഴിഞ്ഞ അഞ്ചിനായിരുന്നു എലിസബത്തിന്റെ ബാലയുടെ വിവാഹ റിസപ്ഷന്. ലളിതമായി നടത്തിയ ചടങ്ങില്‍ ബാലയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു.