Film News

നാല്പത് വര്‍ഷം കൊണ്ട് ബൈജു വലുതായി, ലാലേട്ടന്‍ ചെറുതായി; യഥാര്‍ത്ഥ ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ ഇതാണെന്ന് ആരാധകര്‍,വൈറലായി ചിത്രങ്ങള്‍

നാല്പത് വര്‍ഷത്തോളമായി മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്ന നടനാണ് ബൈജു സന്തോഷ്. ബാലതാരമായെത്തി അഭിനയം ആരംഭിച്ച താരം പല പല കാലഘട്ടങ്ങളിലായി നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.

- Advertisement -

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് ബൈജു പങ്കുവച്ച പഴയൊരു ചിത്രമാണ്. തന്റെ കരിയറിലെ ആദ്യകാല ചിത്രങ്ങളിലൊന്നിന്റെ സെറ്റില്‍ വച്ച് മോഹന്‍ലാലിനൊപ്പം എടുത്ത ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് പങ്കുവയ്ക്കുന്നത്.

ബാലചന്ദ്ര മേനോന്റെ സംവിധാനത്തില്‍ 1982 ല്‍ പുറത്തിറങ്ങിയ കേള്‍ക്കാത്ത ശബ്ദം എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ചിത്രമാണ് അത്. ബാലചന്ദ്ര മേനോന്‍ രചനയും നിര്‍വഹിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ബാബു എന്നായിരുന്നു.

ബൈജുവിന്റെ കഥാപാത്രത്തിന്റെ പേര് രവിക്കുട്ടന്‍ എന്നും. ബൈജു പങ്കുവച്ച ഈ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. നാല്പത് വര്‍ഷം കൊണ്ട് ബൈജു വലുതായപ്പോള്‍ ലാലേട്ടന്‍ ചെറുതായി എന്നാണ് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പറയുന്നത്.

ഇതാണ് യഥാര്‍ത്ഥ ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍ എന്നും ആരാധകര്‍ കമന്റായി കുറിക്കുന്നു. അതേസമയം കരിയറില്‍ ഉടനീളം മോഹന്‍ലാലിനൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ബൈജു.

ലൂസിഫര്‍ ആയിരുന്നു മോഹന്‍ലാല്‍ ചിത്രങ്ങളില്‍ സമീപകാലത്ത് അദ്ദേഹം അവതരിപ്പിച്ച ഒരു ശ്രദ്ധേയ കഥാപാത്രം. ആര്‍ഡിഎക്‌സ് ആണ് ബൈജുവിന്റെ പുതിയ ചിത്രം.

Abin Sunny

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

3 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

3 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

3 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

4 hours ago