Film News

കേട്ട വാര്‍ത്ത സത്യമല്ല, മോഹന്‍ലാല്‍ ആരാധകര്‍ക്ക് നിരാശ വാര്‍ത്ത; ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തെ കുറിച്ച് ഭീഷ്മപര്‍വ്വം തിരക്കഥകൃത്ത് പറയുന്നു

സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ‘ഭീഷ്മ പര്‍വ്വം’ തിരക്കഥാകൃത്ത് ദേവദത്ത് ഷാജിയുമായി പുതിയ സിനിമ ചെയ്യുന്നുവെന്ന വാര്‍ത്ത എത്തിയിരുന്നു. സിനിമ പ്രേമികള്‍ ഈ വാര്‍ത്ത ആഘോഷമാക്കിയിരുന്നു.

- Advertisement -

ഇതിന് പിന്നാലെ ബി ഉണ്ണികൃഷ്ണന്‍-ദേവദത്ത് ഷാജി ചിത്രത്തിന്റെ നായകന്‍ മോഹന്‍ലാല്‍ ആണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയ പ്രചരണം നടന്നിരുന്നു. ഈ വാര്‍ത്ത മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

നാളുകളായി ഹിറ്റുകള്‍ ഇല്ലാത്ത മോഹന്‍ലാലിന് ഈ ചിത്രം ഒരു ഹിറ്റ് സമ്മാനിക്കും എന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ഇപ്പോഴിത ആരാധകരെ നിരാശരാക്കുന്ന ഒരു വാര്‍ത്തയാണ് എത്തുന്നത്.

തങ്ങളുടെ ചിത്രത്തില്‍ നായകന്‍ മോഹന്‍ലാല്‍ ആണെന്ന തരത്തിലുള്ള പ്രചരണം വ്യാജമാണെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണനും ദേവദത്ത് ഷാജിയും.

സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ദേവദത്ത് ഇക്കാര്യം അറിയിച്ചത്.ശ്രീ. ബി.ഉണ്ണികൃഷ്ണന്‍ സര്‍ സംവിധാനം ചെയ്യുന്ന, എന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന അടുത്ത ചിത്രത്തിന്റെ എഴുത്തും ചര്‍ച്ചകളും പുരോഗമിക്കുന്നതേയുള്ളു.

ചിത്രത്തിലെ നായകനുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണ്.-എന്നാണ് ദേവദത്ത് കുറിച്ചത്.

എഴുത്ത് നടക്കുന്നതേയുള്ളൂ. സിനിമയിലെ നായകന്‍, മറ്റു കഥാപാത്രങ്ങള്‍, ടൈറ്റില്‍ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമായിട്ടില്ലെന്ന് ബി ഉണ്ണികൃഷ്ണനും പറഞ്ഞു.

കുടുംബ പശ്ചാത്തലത്തില്‍ വൈകാരിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന കഥയാണ് സിനിമയുടേതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ട രചനയിലാണ് ഇപ്പോള്‍. ദേവദത്ത് ഷാജിയും താനും ഒന്നര വര്‍ഷത്തോളമായി ഈ സിനിമയുടെ ചര്‍ച്ചകളിലും എഴുത്ത് പണികളിലുമാണ് എന്ന് അദ്ദേഹം പറഞ്ഞു.

 

Abin Sunny

Recent Posts

ചേട്ടന് ആ ചമ്മൽ ഉണ്ട്. അതുകൊണ്ട് ഇട്ടതാണ്.അത് കളിയാക്കാൻ വേണ്ടി ഇട്ടതല്ല;ഗോപിക

മലയാളികൾക്ക് സുപരിചിതയാണ് ഗോപിക അനിൽ.അടുത്തിടെയാണ് ഗോപികയുടെ ജന്മദിനം കഴിഞ്ഞത്. വലിയ ആഘോഷങ്ങളാണ് ജിപി നടത്തിയത്. വൻ സർപ്രൈസുകളും കൊടുത്തിരുന്നു. അത്…

4 mins ago

സ്വന്തം വീട്ടുകാർക്ക് മുന്നില്‍ തന്നെ ജിന്റോ മറ്റ് മത്സരാർത്ഥികളുമായി അടി പൊട്ടിച്ചു.സംഭവം ഇതാണ്

ബിഗ്ബോസിൽ കുടുംബക്കാർ വരുന്ന ദിവസങ്ങളില്‍ താരതമ്യേന അടിയുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല. പരമാവധി സമാധാനത്തോടെയും സന്തോഷത്തോടെയും പോകാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍…

1 hour ago

സിബിൻ കണ്ണും കാതും അടച്ചാണ് ഇരുന്നത്. ആ വീടിനോട് സിബിന് പേടി.അന്ന് നടന്നത് ഇതാണെന്ന് ഗബ്രി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സിബിൻ.ഹൗസിനുള്ള വെച്ചുണ്ടായ ചില വിഷയങ്ങളെ തുടർന്ന് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച സിബിൻ പിന്നീട് സൈക്കോളജിസ്റ്റിന്റെ…

2 hours ago

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

13 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

13 hours ago