പൃഥ്വിരാജ് സുകുമാരനും ബിജുമേനോനും പ്രധാന കഥാപാത്രങ്ങളായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് അയ്യപ്പനും കോശിയും. അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്ത ചിത്രം പ്രേക്ഷക പ്രശംസയും നിരൂപണ പ്രശംസയും ഒരുപോലെ നേടിയിരുന്നു.
നിരവധി അവാർഡുകളും ചിത്രത്തിനെ തേടിയെത്തിയിരുന്നു. സിനിമയുടെ വലിയ വിജയത്തിന് പിന്നാലെ സിനിമ തെലുങ്കിലേക്ക് പോയിരുന്നു.
പവൻ കല്യാണും റാണ ദഗ്ഗുപതിയും ആയിരുന്നു ചിത്രത്തിൽ അഭിനയിച്ചത്.ഭീംല നായിക് എന്നായിരുന്നു ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് പേര്.
ഇപ്പോഴതാ അയ്യപ്പനും കോശിയും തമിഴിലേക്കും റീമേക്ക് ചെയ്യുകയാണെന്ന റിപ്പോർട്ടുകൾ ആണ് എത്തുന്നത്. തമിഴ് സൂപ്പർസ്റ്റാറുകൾ ആയ വിക്രമും മാധവുമാണ് ചിത്രത്തിൽ അഭിനയിക്കുക എന്നാണ് റിപ്പോർട്ടുകൾ.
ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പനായി ചിയാനും കോശിയായി മാധവനും വേഷമിടും എന്നാണ് ഇന്ത്യഗ്ലിറ്റ്സ് റിപ്പോർട്ട് ചെയ്യുന്നത്.
വിക്രം- മാധവൻ കൂട്ടുകെട്ടിൽ സിനിമ എത്തിയാൽ അത് വേറെ ലെവൽ ആയിരിക്കുമെന്നാണ് പ്രേക്ഷകർ പറയുന്നത്.
അതേസമയം മണിരത്നം ചിത്രം പൊന്നിയിൻ സെൽവന് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാൻ സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. റോക്കട്രി ദി നമ്പി എഫക്ടട് എന്ന സിനിമയാണ് മാധവൻ അവസാനമായി എത്തിയ ചിത്രം.