മലയാളത്തിലെ പ്രശസ്ത നിർമ്മാതാവ് ആണ് ഷാജി നടേശൻ. ഇപ്പോഴിതാ പുതിയൊരു വിവരമാണ് ഇദ്ദേഹം പുറത്ത് വിടുന്നത്. മലയാളത്തിൽ നിന്നുള്ള പാൻ ഇന്ത്യൻ സിനിമ ഒരുങ്ങുകയാണ് എന്നാണ് ഇദ്ദേഹം പറയുന്നത്. അയ്യപ്പൻ എന്നാണ് ചിത്രത്തിന് പേര് എന്നും നിർമാതാവ് വെളിപ്പെടുത്തി.
അയ്യപ്പൻറെ ജീവിത കഥയാണ് ചിത്രത്തിൽ പറയുന്നത്. പ്രശസ്ത നടൻ ആര്യയും ചിത്രത്തിലഭിനയിക്കുന്നുണ്ട്. 2023 ചിത്രം പ്രദർശനത്തിനെത്തിക്കാനാണ് ശ്രമിക്കുന്നത്. ചിത്രം എല്ലാ ഭാഷകളിലും ഒരുമിച്ച് എത്തും. ഏതു ഭാഷകളിലാണ് ചിത്രീകരണം നടത്തേണ്ടത് എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. കേരളത്തിൽ നിന്നുള്ള അതിനേക്കാൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ശബരിമല കൂടുതലായി സന്ദർശിക്കുന്നത്.
അതിനാൽ തന്നെ അയ്യപ്പൻറെ യഥാർത്ഥ ജീവിത കഥ ഒരു പാൻ ഇന്ത്യൻ സിനിമയാക്കുവാൻ ആണ് ശ്രമിക്കുന്നത്. മലയാളത്തിൽ നിന്നും ഇത്തരമൊരു ചിത്രം ഉണ്ടാകുമെന്ന് വിശ്വാസമുണ്ട്. നിർമ്മാതാവ് വെളിപ്പെടുത്തുന്നു. വളരെ വലിയ ക്യാൻവാസിൽ ആണ് ചിത്രം ഒരുക്കുന്നത്. ആളുകൾക്ക് ഇഷ്ടമുള്ള താരങ്ങൾ വന്നാൽ ചിത്രം ഹിറ്റാവും.
അപ്പോൾ നമ്മുടെ നാട്ടിൽ നിന്നും ഒരു ഇൻറർനാഷണൽ ചിത്രം വരും. ആശ്രമത്തിൻ്റെ പ്രീപ്രൊഡക്ഷൻ വർക്കിലാണ് ഇപ്പോൾ. 2023ഇൽ അത് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹം പറഞ്ഞു. എന്തായാലും പ്രേക്ഷകർ വളരെ പ്രതീക്ഷയിലാണ് ഇപ്പോൾ.