സാഹിത്യകാരന് സല്മാന് റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ച് ട്വീറ്റ് ചെയ്തതിന് സാഹിത്യകാരി ജെ.കെ റൗളിംഗിന് ഭീഷണി. റൗളിംഗ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഭീഷണി സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് റൗളിംഗ് ട്വിറ്ററില്‍ പങ്കുവച്ചു.
റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് കേട്ടപ്പോള്‍ അസ്വസ്ഥത തോന്നിയെന്നാണ് ജെ.കെ റൗളിംഗ് ട്വീറ്റ് ചെയ്തത്. റുഷ്ദി വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. ഈ ട്വീറ്റിന് മറുപടിയായാണ് ‘വിഷമിക്കേണ്ട. നിങ്ങളാണ് അടുത്തത്’ എന്ന ഭീഷണി സന്ദേശം റൗളിംഗിന് ലഭിച്ചത്. ന്യൂയോര്‍ക്കില്‍ സാഹിത്യ പരിപാടിക്കിടെ റുഷ്ദിയെ ആക്രമിച്ച ഹാദി മാതറിനെ ഭീഷണി സന്ദേശം അയച്ചയാള്‍ പ്രശംസിക്കുകയും ചെയ്തിരുന്നു.
വിഖ്യാത നോവല്‍ സീരീസായ ഹാരിപോട്ടറിന്റെ രചയിതാവാണ് ജെ.കെ റൗളിംഗ്. സംഭവത്തില്‍ റൗളിംഗ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, റുഷ്ദിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കരളിനും കൈ ഞരമ്പിനും സാരമായി പരുക്കേറ്റ റുഷ്ദി നിലവില്‍ വെന്റിലേറ്ററിലാണുള്ളത്. റുഷ്ദിയെ ആക്രമിച്ച ഹാദി മാതറിനെ പൊലീസ് കോടതിയില്‍ ഹാജരാക്കി. കോടതിയില്‍വച്ച് കുറ്റം നിഷേധിച്ചെങ്കിലും ഹാദി മാതറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആക്രമിയുടെ പശ്ചാത്തലത്തെ കുറിച്ചും എന്തിനാണ് റുഷ്ദിയെ ആക്രമിച്ചത് എന്നതിനെ കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.
ബിഗ്ബോസിൽ ഈ ആഴ്ച നോമിനേഷനിൽ ഏഴ് പേരായിരുന്നു ഉൾപ്പെട്ടത്. അതിൽ ഒരാളായിരുന്ന നന്ദന കഴിഞ്ഞ ദിവസം പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ സുധ. അന്യഭാഷ സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും മലയാളത്തിൽ ഒരു സിനിമയിൽ…
ഈ സീസൺ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിബിൻ. വെറും രണ്ടാഴ്ച മാത്രമാണ്…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനൽ എപ്പിസോഡിലേക്ക് ഏതാനും ആഴ്ചകൾ മാത്രമാണ്…
ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. അതേസമയം…
മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരകളിൽ ഒന്നാണ് മിഴി രണ്ടിലും. സഞ്ജു എന്ന കഥാപാത്രമാണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രം.…