Film News

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ നിന്നും ഇന്ദിരാഗാന്ധിയും നര്‍ഗീസ് ദത്തും പുറത്ത്; പുരസ്‌കാരങ്ങളുടെ പേര് മാറ്റി കേന്ദ്രം

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ നിന്ന് മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും അഭിനേത്രി നര്‍ഗീസ് ദത്തിന്റെയും പേരുകള്‍ ഒഴിവാക്കി കേന്ദ്രം.

- Advertisement -

മികച്ച നവാഗത ചിത്രങ്ങള്‍ക്ക് നല്‍കുന്ന ഇന്ദിരാഗാന്ധി പുരസ്‌കാരത്തിന്റെയും ദേശീയ ഉദ്ഗ്രഥനത്തെക്കുറിച്ചുള്ള മികച്ച ഫീച്ചര്‍ ഫിലിമിനുള്ള നര്‍ഗീസ് ദത്ത് പുരസ്‌കാരത്തിന്റെയുമാണ് പേരുകള്‍ മാറ്റിയത്.

‘മികച്ച നവാഗത ചിത്രത്തിന് സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്‌കാരം’ ഇനിമുതല്‍ ‘മികച്ച നവാഗത ചിത്രത്തിനുള്ള പുരസ്‌കാരം’ എന്ന് മാത്രമായിരിക്കും അറിയപ്പെടുക.

ദേശീയോദ്ഗ്രഥനത്തിനായുള്ള മികച്ച ഫീച്ചര്‍ ഫിലിമിനുള്ള നര്‍ഗീസ് ദത്ത് പുരസ്‌കാരം ഇനി മുതല്‍ ദേശീയവും സാമൂഹികവും പാരിസ്ഥിതികവുമായ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മികച്ച ഫീച്ചര്‍ ഫിലിം പുരസ്‌ക്കാരം എന്നായിരിക്കും അറിയപ്പെടുക.

ഈ വിഭാഗത്തിലേക്ക് സാമൂഹിക പ്രശ്‌നങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള വിഭാഗങ്ങളെ കൂടി യോജിപ്പിച്ച് ഒറ്റ പുരസ്‌കാരമാക്കി മാറ്റും.

കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം വിവിധ വിഭാഗങ്ങളില്‍ നല്‍കുന്ന പുരസ്‌കാരങ്ങള്‍ ഏകീകരിക്കുന്നതിനും മാറ്റം വരുത്തുന്നതുമായി രൂപീകരിച്ച കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പേരുമാറ്റം. സംവിധായകന്‍ പ്രിയദര്‍ശന്‍ അടങ്ങുന്ന കമ്മറ്റിയുടെതാണ് തീരുമാനം.

വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി നീര്‍ജ ശേഖറാണ് സമിതിയുടെ അധ്യക്ഷന്‍. സംവിധായകന്‍ പ്രിയദര്‍ശന്‍, വിപുല്‍ ഷാ, ഹവോബാം പബന്‍ കുമാര്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) മേധാവി പ്രസൂണ്‍ ജോഷി, ഛായാഗ്രാഹകന്‍ എസ് നല്ലമുത്തു, വാര്‍ത്താവിനിമയ മന്ത്രാലയം ജോയിന്റ് സെക്രട്ടറി പൃഥുല്‍ കുമാര്‍, മന്ത്രാലയത്തിന്റെ ഡയറക്ടര്‍ (ധനകാര്യം) കമലേഷ് കുമാര്‍ സിന്‍ഹ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

Abin Sunny

Recent Posts

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

1 hour ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

3 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

4 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

4 hours ago

ജാസ്മിനെ കെട്ടിപിടിച്ച് കരഞ്ഞ് അൻസിബയുടെ ഉമ്മ.ജാസ്മിനെ കുറിച്ച് ഉമ്മ അൻസിബയോട് പറഞ്ഞത് ഇങ്ങനെ..കണ്ണുനിറഞ്ഞ് താരം

കഴിഞ്ഞ ദിവസം ഋഷിയുടേയും അൻസിബയുടേയും കുടുംബമായിരുന്നു ടാസ്കിന്റെ ഭാഗമായി എത്തിയത്. ഏറെ വൈകാരികമായിട്ടായിരുന്നു കുടുംബങ്ങളെ മത്സരാർത്ഥികൾ സ്വീകരിച്ചത്. തുടർന്ന് മത്സരാർത്ഥികൾ…

5 hours ago

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

16 hours ago