സീരിയല്‍ കുടുംബവിളക്കില്‍ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തില്‍ എത്തിയതോടെയാണ് നടി ആതിര മാധവ് ശ്രദ്ധിക്കപ്പെട്ടത്. കുടുംബ വിളക്കിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രമാണ് അനന്യ. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആതിര, തന്റെ കുഞ്ഞു കുഞ്ഞു വിശേഷങ്ങള്‍ പോലും താരം ആരാധകരെ അറിയിക്കാറുണ്ട്. താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെയാണ് ആതിര കുടുംബവിളക്കില്‍ നിന്നും പിന്മാറിയത്. പകരം ഇതിലേക്ക് മറ്റൊരു നടി എത്തുകയും ചെയ്തു.
പ്രസവത്തിന് ശേഷമുള്ള ഇടവേളയ്ക്ക് ശേഷം ആരാധകരെ കിടിലം കൊള്ളിച്ച ഡാന്‍സ് പെര്‍ഫോമന്‍സുമായാണ് ആതിര എത്തിയത്. ഇത് ഇരുകയ്യും നീട്ടിയാണ് അവര്‍ ഏറ്റെടുത്തത്. നിരന്തരം സോഷ്യല്‍ മീഡിയയില്‍ വിശേഷവുമായി എത്തുന്ന ആതിര ഇത്തവണയും ഒരു ഡാന്‍സ് പെര്‍ഫോമന്‍സുമായാണ് എത്തുന്നത്. എന്നാല്‍ ഈ ഡാന്‍സില്‍ കൂട്ടിന് പ്രിയ താരം ഡയാന ഹമീദും ഒപ്പമുണ്ട്. ടെറസില്‍ നിന്നുള്ള ഇരുവരുടെയും ഡാന്‍സ് റീലിന് ഹാപ്പി ഡാന്‍സിങ് എന്ന കുറിപ്പാണ് ആതിര നല്‍കിയിരിക്കുന്നത്.
ഡയാനയും ആതിരയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചുള്ള നിരവധി ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഒന്നിച്ചുള്ള ചിത്രങ്ങളും താരങ്ങള്‍ പങ്കുവെക്കാറുണ്ട്.
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഡയാന ഹമീദ്. നിരവധി പരമ്പരകളില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു ഡയാന . സ്റ്റാര്‍ മേജിക്കിന്റെ വേദിയിലും ഡയാന എത്തിയിരുന്നു. ഹ്രസ്വ ചിത്രങ്ങളിലും ഡയാന അഭിനയിച്ചിട്ടുണ്ട്.
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…
വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…