Social Media

എന്റെ കാര്യത്തില്‍ ഭാഗ്യവശാല്‍ കാര്യങ്ങള്‍ അല്‍പം വ്യത്യാസപ്പെട്ടു എന്നേ ഉള്ളു; അശ്വതി ചക്കപ്പഴത്തില്‍ നിന്നും പോവുകയാണോ ?

തന്റെ അവതരണ ശൈലിയിലൂടെ പ്രേക്ഷകരെ കീഴടക്കിയ താരമാണ് അശ്വതി. കിട്ടുന്ന വേദികളില്‍ തന്റെ തനി ശൈലിയിലൂടെയാണ് പ്രകടനം നടത്താര്‍. ഇത്തരത്തില്‍ നിമിഷന്നേരം കൊണ്ട് അശ്വതി ശ്രദ്ധിക്കപ്പെട്ടിരുന്നു. വൈകാതെ തന്നെ താരത്തിന് ആരാധകരും ആയി തുടങ്ങി. ഇന്ന് അശ്വതി എന്ന അവതാരക മാത്രമല്ല താരം ഒരു അഭിനേത്രിയും എഴുത്തുക്കാരിയുമൊക്കെയാണ്.

- Advertisement -

തന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വരുന്ന കാര്യം താരം തന്നെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചിത്രം പങ്കുവേച്ചാണ് ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്. ഇപ്പോള്‍ താന്‍ ഇതോടെ ചക്കപ്പഴത്തില്‍ നിന്നും പോവുമോ എന്ന ആശങ്കയിലാണ് പ്രേക്ഷകര്‍. എന്നാല്‍ അതിനുള്ള മറുപടിയും ആയാണ് അശ്വതി ഇപ്പോള്‍ എത്തിയത്.

അശ്വതിയുടെ കുറിപ്പ് ഇങ്ങനെ. ‘അശ്വതി ചക്കപ്പഴത്തില്‍ നിന്ന് പിന്മാറുന്നു’ എന്ന തരത്തിലുള്ള’ ഓണ്‍ലൈന്‍ മീഡിയ ടൈറ്റിലുകള്‍ കണ്ട് ഇന്‍ബോക്‌സില്‍ കാര്യം അന്വേഷിക്കുന്നവരുടെ ബഹളമാണ്. എന്നും ടെലിവിഷനിലൂടെ നിങ്ങളുടെ മുന്നില്‍ വരുന്നത് കൊണ്ടും പബ്ലിക്ക് അപ്പിയറന്‍സ് ജോലിയുടെ ഭാഗം ആയതു കൊണ്ടും മാത്രമാണ് പ്രെഗ്‌നന്‍സി ഇപ്പോഴേ റിവീല്‍ ചെയ്യേണ്ടി വന്നത്.

മറ്റുള്ള പൊഫെഷനില്‍ ഉള്ള സ്ത്രീകള്‍ ഗര്‍ഭകാലത്ത് ജോലി ചെയ്ത് പ്രസവ സമയത്ത് മറ്റേര്‍ണിറ്റി ലീവ് എടുത്ത് പോകും പോലെ അഭിനയമോ അവതരണമോ ഒക്കെ കരിയര്‍ ആക്കിയവര്‍ക്ക് മിക്കപ്പോഴും ചെയ്യാന്‍ പറ്റാറില്ല. എന്റെ കാര്യത്തില്‍ ഭാഗ്യവശാല്‍ കാര്യങ്ങള്‍ അല്‍പം വ്യത്യാസപ്പെട്ടു എന്നേ ഉള്ളു. അങ്ങനെയാണ് കഥയില്‍ ആശയും ഗര്‍ഭിണി ആയത്. അത് കൊണ്ട് തന്നെ ഒരു പാട്ട് കഴിഞ്ഞ് തിരിച്ച് വന്നാല്‍ ഈ ഗര്‍ഭകാലം കഴിയില്ല. സെക്കന്റ് ട്രൈമെസ്റ്റര്‍ തുടങ്ങിയിട്ടേ ഉള്ളു. എന്ന് വച്ചാല്‍ ‘ക്ഷമ വേണം, സമയം എടുക്കും.

ദൈവം അനുഗ്രഹിച്ച് തല്‍ക്കാലം വേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്തത് കൊണ്ട് ചക്കപ്പഴം വീട്ടില്‍ കുറച്ച് മാസങ്ങള്‍ കൂടി ആശ ആക്റ്റീവ് ആയി ഉണ്ടാവും. ഉത്തമന്‍ വേറെ കെട്ടാന്‍ ചാന്‍സ് ഇല്ലാത്തത് കൊണ്ട് മറ്റേര്‍ണിറ്റി ലീവ് കഴിഞ്ഞാല്‍ തിരിച്ചും എത്തും. ഈ സമയത്ത് സാധാരണ രണ്ടു വീട്ടില്‍ നിന്ന് കിട്ടിയേക്കാവുന്ന സ്‌നേഹത്തിന്റെ സ്ഥാനത്ത് എനിക്കിപ്പോള്‍ ഒരുപാട് മലയാളി വീടകങ്ങളില്‍ നിന്ന് സ്‌നേഹം കിട്ടുന്നുണ്ട്. കരുതലിന്റെ, സ്‌നേഹത്തിന്റെ നൂറു നൂറു മെസ്സേജുകള്‍ ദിവസേന എത്തുന്നുണ്ട്. എല്ലാവരോടും സ്‌നേഹം മാത്രം. ഈ യാത്ര മനോഹരമാക്കുന്നതില്‍ ചക്കപ്പഴം ടീമിനോട് നന്ദിയുണ്ടെന്നും അശ്വതി ശ്രീകാന്ത് കുറിക്കുന്നു.

 

 

Anusha

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

1 hour ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

2 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

3 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

3 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

4 hours ago