ബിഗ് ബോസില്‍ രണ്ട് മത്സരാര്‍ത്ഥികള്‍ കൂടി എത്തിയതോടെ അടി തുടങ്ങിയിരിക്കുകയാണ്. ഇതിനിടെ ചില മോശം വാക്കുകളും മത്സരാര്‍ത്ഥികള്‍ ഉപയോഗിക്കുന്നുണ്ട്. നേരത്തെ ഇത്തരം സംഭവം ഉണ്ടായിട്ടുണ്ടെങ്കിലും ബിഗ് ബോസ് തക്കതായ ശിക്ഷ ഇവര്‍ക്ക് കൊടുത്തിരുന്നില്ല. ഇപ്പോഴിതാ കഴിഞ്ഞ എപ്പിസോഡിനെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് അശ്വതി. തികച്ചും നിരാശപ്പെടുത്തിയ എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസത്തേത് എന്ന് അശ്വതി പറയുന്നു.
എന്റെ ബോസ്സേട്ടാ, എവിടുന്ന് തപ്പി എടുക്കുന്നു ഇതുപോലുള്ള ആള്‍ക്കാരെ. വീടിനെയും നാടിനെയും വിലവെക്കാത്ത കുറെ എണ്ണങ്ങളെ എങ്ങനെ കിട്ടുന്നു? അതില്‍ ഉള്ള മറ്റുള്ളവര്‍ക്ക് കൂടി ചീത്തപ്പേര് ഉണ്ടാക്കാനായിട്ട്. ഇത്രയേറെ വെറുപ്പിച്ച ഒരു എപ്പിസോഡ് ബിഗ്ബോസ് ചരിത്രത്തില്‍ ഉണ്ടായിക്കാണില്ല.
ദയവു ചെയ്ത് ഭാഷാ പ്രയോഗത്തിന് ഡിസിപ്ലിനറി ആക്ഷന്‍ എടുത്തു കോണ്ടെസ്റ്റാന്റിന് തക്കതായ ശിക്ഷ അപ്പപ്പോള്‍ നല്‍കുകയോ, രണ്ടു മൂന്നു ദിവസം സസ്പെന്‍ഡ് ചെയ്തു മാറ്റി നിര്‍ത്തിക്കുകയോ ചെയ്യുക. ക്യാപ്റ്റനെന്ന നിലയില്‍ ജാസ്മിന് ഇന്ന് ചെയ്തത് വളരെ മോശം. ചാടി കോമഡി കാണിക്കാന്‍ ആണല്ലോ ക്യാപ്റ്റന്‍ പദവി തന്നു നിര്‍ത്തിയേക്കുന്നത്.
റോബിന് കാണിച്ച ആക്ഷനും തെറ്റ്, തിരിച്ചു റിയാസ് പറഞ്ഞതു ഹൌ. ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് വേണ്ടിയുള്ളതാണ് ഈ പോസ്റ്റ് എന്നും അശ്വതി കുറിച്ചിരുന്നു. നിരവധി പേരാണ് ഇതിന് താഴെ കമന്റ് കുറിച്ച് എത്തുന്നത്.