ഷാറൂഖാൻറെ മൂത്തമകനാണ് ആര്യൻ ഖാൻ. കഴിഞ്ഞ കുറേ ദിവസങ്ങളായി ആര്യൻ ഖാനാണ് മലയാള മാധ്യമങ്ങളിലടക്കം നിറയുന്നത്. ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് താരപുത്രനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. താരപുത്രന് എതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല എങ്കിലും ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്. ഗൗരി ഖാൻ എന്നാണ് ഷാറൂഖാൻറെ ഭാര്യയുടെ പേര്. ഒരു പഞ്ചാബി ഹിന്ദു കുടുംബത്തിലായിരുന്നു ഗൗരി ജനിച്ചത്. ഇൻറർ കാസ്റ്റ് വിവാഹമായിരുന്നു ഇവർ. വിവാഹശേഷം ഗൗരി മതം മാറിയിട്ടില്ല. ഒരു മതേതര കുടുംബം ആയിട്ടാണ് ഇവർ മുന്നോട്ടു പോകുന്നത്. മക്കൾക്ക് പേരിടുന്നതിൽ പോലും അത് കാത്തുസൂക്ഷിച്ചിട്ടുണ്ട് എന്നാണ് ബോളിവുഡ് മാധ്യമങ്ങൾ പറയുന്നത്.
മൂത്തമകന് ആര്യൻ എന്ന് പേരിടാൻ ഒരു കാരണം ഉണ്ട് എന്നാണ് ഇപ്പോൾ ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഷാരൂഖും ഗൗരിയും ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരാവുന്നത്. ആ സമയത്ത് ഷാറൂഖ് വലിയ നടനല്ല. സിനിമയിൽ ഉയർന്നു വരുന്നേയുള്ളൂ. ഭാര്യ ആദ്യമായി ഗർഭിണി ആയിരുന്ന സമയത്ത് പോലും കൂടെ കഴിയുവാൻ ഷാരൂഖിന് സാധിച്ചിരുന്നില്ല. ആര്യൻ ജനിക്കുന്ന സമയത്ത് ഒരുപാട് കോംപ്ലിക്കേഷൻ ഉണ്ടായിരുന്നു എന്നാണ് ഒരു റിപ്പോർട്ടിൽ പറയുന്നത്.
ഒരിക്കൽ ഷാരൂഖ് ഒരു സ്റ്റുഡിയോയിൽ ഇരിക്കുക ആയിരുന്നു. ആ സമയത്താണ് ആര്യൻ എന്ന പേര് പെട്ടെന്ന് ഓർമ്മ വന്നത്. ഗൗരിക്കും ഈ പേര് വളരെ ഇഷ്ടപ്പെട്ടു. വീട്ടിൽ എല്ലാവരോടും പേര് ഇഷ്ടമായോ എന്ന് ചോദിക്കുകയും ചെയ്തു. ആര്യൻ എന്ന് പറയുമ്പോൾ ഉള്ള സൗണ്ട് തനിക്ക് വളരെ ഇഷ്ടപ്പെട്ടു എന്നാണ് ഷാറൂഖാൻ പറയുന്നത്. ഭാവിയിൽ പെൺകുട്ടികളോട് അവൻറെ പേര് ആര്യൻ ഖാൻ ആണ് എന്ന് പറയുമ്പോൾ അവർക്ക് അവനോട് ഒരു ആകർഷണം തോന്നും എന്ന് കരുതി. കാണാൻ ആര്യൻ തന്നെയും ഗൗരിയെയും പോലെ ആണ് എന്നും ഷാരൂഖ് ഒരിക്കൽ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.
യഥാർത്ഥത്തിൽ താനും ഭാര്യയും തമ്മിൽ ഒരുപാട് സാമ്യതകൾ ഉണ്ട് എന്നാണ് താരം പറയുന്നത്. തങ്ങൾക്ക് രണ്ടുപേർക്കും വലിയ കണ്ണുകൾ ആണ് ഉള്ളത്. കട്ടിയുള്ള ചുണ്ടുകളാണ് രണ്ടുപേർക്കും ഉള്ളത്. തൻറെ എക്സ്പ്രഷനുകൾ ആണ് മകന് കിട്ടിയിട്ടുള്ളത് എന്നാണ് ഷാറൂഖ് പറയുന്നത്. ഒരുപാട് മര്യാദകൾ പഠിപ്പിച്ചു കൊണ്ടാണ് അവനെ വളർത്തിയത്. വീടിനുള്ളിൽ ഷർട്ട് ഇടാതെ നടക്കുവാൻ അനുവദിക്കാറില്ല. ഒരു പുരുഷൻ ഒരിക്കലും സ്ത്രീയുടെ മുന്നിലൂടെ, അതിപ്പോൾ അമ്മയാണെങ്കിലും സഹോദരി ആണെങ്കിലും ഭാര്യ ആണെങ്കിലും കൂട്ടുകാരി ആണെങ്കിലും ഷർട്ട് ധരിക്കാതെ നടക്കുവാൻ അവകാശമില്ല എന്നാണ് ഷാരൂഖ് കരുതുന്നത്. ആര്യൻ ഈ കേസിൽ കുടുങ്ങിയതോടെ ആണ് ഇപ്പോൾ ഈ വാക്കുകളെല്ലാം വീണ്ടും വൈറൽ ആയി മാറിയിരിക്കുന്നത്.