Social Media

‘നാട്ടിലെ സ്ത്രീകളുടെ പക്വതയുടെ അളവെടുക്കുന്നതിനിടെ ഏട്ടന്‍ വീട്ടിലെ പക്വത ചോര്‍ന്നത് ശ്രദ്ധിച്ചില്ലത്രെ!; പത്മജയുടെ ബിജെപി പ്രവേശനത്തില്‍ കെ മുരളീധരനെ പരിഹസിച്ച് ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തില്‍ സഹോദരനും എംപിയുമായ കെ മുരളീധരനെ പരിഹസിച്ച് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍.

- Advertisement -

നാട്ടിലെ സ്ത്രീകളുടെ പക്വതയുടെ അളവെടുക്കുന്നതിനിടെ കെ മുരളീധരന്‍ സ്വന്തം വീട്ടിലെ കാര്യം അറിഞ്ഞില്ലെന്ന് ആര്യ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

നേരത്തെ ആര്യാ രാജേന്ദ്രനെതിരെ കെ മുരളീധരന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. ഇത് വലിയ വിവാദമായിരുന്നു. അതിനുള്ള പരോക്ഷ മറുപടി കൂടിയാണ് ആര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.

‘നാട്ടിലെ സ്ത്രീകളുടെ പക്വതയുടെ അളവെടുക്കുന്നതിനിടെ ഏട്ടന്‍ വീട്ടിലെ പക്വത ചോര്‍ന്നത് ശ്രദ്ധിച്ചില്ലത്രെ! കലികാലം തന്നെ, ഉറപ്പിക്കാം…??’ ആര്യാ രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം മേയര്‍ ആര്യാ രാജേന്ദ്രനെ കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ടെന്നും പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ വര്‍ത്തമാനങ്ങളാണ് വരുന്നതെന്നും മുരളീധരന്‍ നേരത്തെ പറഞ്ഞിരുന്നു.

ഇങ്ങനെയാണ് പോകുന്നതെങ്കില്‍ മേയറെ നോക്കി ‘കനകസിംഹാസനത്തില്‍…’ എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടിവരുമെന്നും മുരളീധരന്‍ പരിഹസിച്ചിരുന്നു.

പരാമര്‍ശം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച മുരളീധരന്‍ ‘മേയര്‍ പക്വതയില്ലാതെ പെരുമാറുന്നുവെന്നാണ് ഉദ്ദേശിച്ചതെന്ന്’ വിശദീകരണം നല്‍കിയിരുന്നു.

വിവാദ പരാമര്‍ശത്തില്‍ മുരളീധരനെതിരെ ആര്യാ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വിഷയവുമായി ബന്ധപ്പെടുത്തിയാണ് ആര്യയുടെ പരിഹാസം.

Abin Sunny

Recent Posts

വൈറൽ ആവാൻ നാടു റോഡിൽ തോക്ക് പിടിച്ചു യുവതി നൃത്തം ചെയ്തു.ഒടുവിൽ സംഭവിച്ചത്

പ്രമുഖ യൂട്യൂബറായ സിമ്രാൻ യാദവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.ഇൻസ്റ്റഗ്രാമിൽ റീലിടാൻ വേണ്ടി നടുറോഡിൽ തോക്ക് പിടിച്ച്…

35 mins ago

രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവർക്ക് മാപ്പില്ല.വിവാഹ വിവാദത്തിൽ പ്രതികരിച്ച് ഉണ്ണിത്താൻ

കല്യോട്ട് ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്.രാജ്മോഹൻ ഉണ്ണിത്താൻ…

49 mins ago

നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി അവസാനിക്കും.ബിജെപി വന്നാൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള ജയിലിലാകും

ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്."ഇന്ത്യാ മുന്നണി…

1 hour ago

ഗോപീ സുന്ദറിന്റെ മകളാണോ? ഇത് എത്ര മാസത്തേക്ക് ആണ്, ഓരോ വര്‍ഷവും ചേട്ടന് ഓരോ കൂട്ടുകാരികള്‍ വൈറൽ ആയി വീഡിയോ

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് സുപരിചിതമായ താരമാണ് ഗോപി സുന്ദർ.പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും…

1 hour ago

ഷാഫി പറമ്പിലിന്റെ മതം പറഞ്ഞുള്ള പ്രചരണം.തോൽവി ഭയന്ന് സിപിഎം അരുതാത്ത പലതും ചെയ്‌തു

വടകരയിൽ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായിരുന്ന കെ മുരളീധരൻ. തിരഞ്ഞെടുപ്പ് വേളയിൽ മണ്ഡലത്തിൽ ഉടനീളം…

2 hours ago

ജാസ്മിനോടും ഗബ്രിയോടും ദേഷ്യവും അറപ്പും തോന്നാന്‍ കാരണം അന്നത്തെ ആ ചോദ്യം.വൈറൽ ആയി കുറിപ്പ്

ജാസ്മിനെ ജയിലിലേക്ക് നോമിനേറ്റ് ചെയ്തതില്‍ വലിയ വിമർശനമാണ് പവർ ടീമിന് നേർക്ക് ഉയരുന്നത്. പ്രത്യേകിച്ച് അന്‍സിബയ്ക്കെതിരെ. ജാസ്മിനെ നോമിനേറ്റ് ചെയ്യണം…

3 hours ago