Film News

അദ്ദേഹം നാട്ടില്‍ വരുമ്പോഴൊക്കെ എന്റെ വീട്ടിലായിരുന്നു താമസം , വിട്ടു പോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല ;നഷ്ട പ്രണയത്തെ കുറിച്ച് ആര്യ

അഭിനയത്തിലും അവതരണത്തിലും കഴിവ് തെളിയിച്ച താരമാണ് ആര്യ. താരം ബിഗ്ബോസിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഷോയിലെ നടിയുടെ പ്രകടനം വളരെ രസകരമായതായിരുന്നു. ഷോ അവസാനിക്കുന്നത് വരെ ബിഗ് ബോസ് വീട്ടില്‍ തുടരാന്‍ ആര്യക്ക് കഴിഞ്ഞു. നടിക്ക് പുറത്തും നല്ല സപ്പോര്‍ട്ടാണ് ലഭിച്ചത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം മകള്‍ ആര്യക്കൊപ്പം ആണ്. എന്നാല്‍ മകളുടെ കാര്യം രണ്ട്‌പേരും കൂടിയാണ് നോക്കുന്നത്. ഇതെല്ലാം ആര്യ ബിഗ് ബോസില്‍ വെച്ച് പറഞ്ഞിരുന്നു.

- Advertisement -

ഇതിനിടെ തനിക്ക് ഒരു പ്രണയം ഉണ്ടെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍ ഷോയില്‍ നിന്നും പുറത്തുവന്നപ്പോള്‍ ആളുടെ തീരുമാനം മാറിയെന്നും പിന്നീട് രണ്ടു പേരും പിരിഞ്ഞെന്നും ആര്യ പറഞ്ഞിരുന്നു. പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയ ആര്യ ആളുടെ പേരോ മറ്റു വിവരങ്ങളോ പുറത്തു പറഞ്ഞിരുന്നില്ല. ജാന്‍ എന്നായിരുന്നു പ്രേക്ഷകര്‍ക്ക് മുന്നില്‍ ആളെ ആര്യ വിശേഷിപ്പിച്ചിരുന്നത്. ബിഗ് ബോസ് കഴിഞ്ഞാല്‍ താനും ജാനും വിവാഹിതരാകും എന്നായിരുന്നു ആര്യ പറഞ്ഞത് , എന്നാല്‍ ഷോയില്‍ നിന്ന് പുറത്തെത്തിയ താരം ആ പ്രണയം അവസാനിച്ചു എന്നാണ് പറഞ്ഞത്.

ഇപ്പോഴിതാ ആ പ്രണയത്തെ കുറിച്ച് കൂടുതല്‍ പറയുകയാണ് ആര്യ. റിയാലിറ്റി ഷോയിലെ തന്റെ ചില പ്രകടനങ്ങളും സ്വഭാവമാണ് ജാനുമായുള്ള ബന്ധം മുറിയാന്‍ കാരണമെന്ന് ചിലര്‍ കുറ്റപ്പെടുത്തി , അത് ശരിയല്ല . ഞങ്ങള്‍ തമ്മില്‍ അകലും എന്ന തോന്നല്‍ നേരത്തെ ഉണ്ടായിരുന്നു. ഒന്നിച്ചുള്ള ഫോട്ടോകള്‍ ഇടുന്നത് അനുവദിക്കാതെ ആയി.

ഞാന്‍ ഒരിക്കല്‍ പോലും കരുതിയിരുന്നില്ല അദ്ദേഹം എന്നെ വിട്ടു പോകുമെന്ന്. ഷോയ്ക്ക് ശേഷം ആണ് അദ്ദേഹം എന്നില്‍ നിന്ന് അകന്നു എന്ന തോന്നലുണ്ടായി തുടങ്ങിയത്. ഞാനും ആളും ലിവിംങ് ടുഗെദര്‍ എന്ന് പറയാവുന്ന ഒരു അടുപ്പം തന്നെയായിരുന്നു. ആള് ദുബായില്‍ ആയിരുന്നു എന്നാല്‍ നാട്ടില്‍ വരുമ്പോഴൊക്കെ എന്റെ വീട്ടിലായിരുന്നു താമസം. എന്റെ കുടുംബവുമായി അദ്ദേഹത്തിന് നല്ല അടുപ്പമുണ്ട്. ബിഗ്‌ബോസ് കഴിഞ്ഞതിനു ശേഷം വിവാഹം എന്നായിരുന്നു പ്ലാന്‍. എന്നാല്‍ കാര്യങ്ങളെല്ലാം തകിടം മറിയുകയായിരുന്നു. ഞാന്‍ ആ സമയത്ത് ദുബായിലേക്ക് പോയിരുന്നു. ജാനിനെ എനിക്ക് നഷ്ടമായെന്ന് മനസ്സിലാകുന്നത് ആ യാത്രയിലായിരുന്നു. കൊവിഡ് ടൈം കുഞ്ഞിനെ ഒറ്റയ്ക്കാക്കി ഞാന്‍ ദുബായില്‍ പോയതില്‍ ഇപ്പോഴും സങ്കടം ഉണ്ടെന്ന് ആര്യ പറയുന്നു. അതേസമയം രോഹിതുമായ ഇപ്പോഴും നല്ല സൗഹൃദ ബന്ധമുണ്ടെന്നും ആര്യ പറയുന്നു.

Anusha

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

5 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

6 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

6 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

6 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

7 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

7 hours ago