Categories: featured

അടുത്ത പ്രാവശ്യം കാലുവാരി നിലത്തടിക്കും; സുജോയോട് ആര്യ പറഞ്ഞത് കേട്ടോ

ബിഗ് ബോസ് സീസണ്‍ മൂന്നിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്ത ബിഗ് ബോസ് വേദിയില്‍ ആരെക്കെയാണ് ഉണ്ടാവുക എന്ന് അറിയാനുള്ള ആകാംഷയും പ്രേക്ഷകര്‍ക്കുണ്ട്. പല ടെലിവിഷന്‍ താരങ്ങളുടെ പേരും സോഷ്യല്‍ മീഡിയയില്‍ വലിച്ചിട്ടെങ്കിലും അതില്‍ പലര്‍ക്കും ക്ഷണം വന്നില്ലെന്നും ചിലര്‍ക്ക് വരാന്‍ താല്‍പര്യം ഇല്ലെന്നും അറിയിച്ചിരുന്നു.

- Advertisement -

ഇതിനിടെ രണ്ടാം സീസണിലെ മത്സരാര്‍ത്ഥികളുടെ പേരും ഇതില്‍പ്പെട്ടിരുന്നു. രണ്ടാം സീസണില്‍ ശ്രദ്ധിക്കപ്പെട്ട ഒരാളായിരുന്നു സുജോ മാത്യൂ. ശക്തമായ മത്സരാര്‍ത്ഥി കൂടിയായ സുജോ കുറച്ച് ദേശ്യം കൂടുതലുള്ള ഒരാളും കൂടെ ആയിരുന്നു. വേദിയില്‍ വെച്ച് പലരുമായും സുജോ അടി ഉണ്ടാക്കിയിരുന്നു. എന്നാല്‍ വേദിക്ക് പുറത്ത് എത്തിയപ്പോള്‍ എല്ലാവരും നല്ല സുഹൃത്തുക്കള്‍ ആയി തന്നെയാണ് നിന്നത്.

മോഡലിംഗ് രംഗത്ത് ശ്രദ്ധേയനായ ശേഷമാണ് സുജാ ബിഗ് ബോസിലേക്ക് എത്തിയത്. അലക്സാന്‍ഡ്രയുമായുളള സൗഹൃദത്തിന് പിന്നാലെയാണ് സുജോ വാര്‍ത്തകളില്‍ എല്ലാം ഇടംപിടിച്ചത്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് അകന്നിരുന്നു.

അതേസമയം ഇന്ന് ബിഗ് ബോസ് താരത്തിന്റെ പിറന്നാള്‍ ദിവസമാണിന്ന്. സുജോയുടെ പിറന്നാള്‍ വിവരം അറിഞ്ഞ് നിരവധി പേരാണ് ആശംസ അറിയിച്ചത്. ബിഗ് ബോസ് താരങ്ങളും തങ്ങളുടെ പ്രിയ സുഹൃത്തിന് ആശംസ അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. പലരും വേദിയില്‍ വെച്ചുള്ള ഓര്‍മ്മകള്‍ കുറിച്ചാണ് ആശംസ അറിയിച്ചത്.

എന്റെ സുജോ, എന്റെ സുജോയുടെ ബെര്‍ത്ത്ഡേയാണ് ഇന്ന്. ഈയൊരു നല്ല നിമിഷത്തില്‍ സുജോയുടെ കൂടെ ഞാനില്ലാതായി പോയി. ഹാപ്പി ബെര്‍ത്ത്ഡേ സുജോ ഹാപ്പി ബെര്‍ത്ത്ഡേ’ എന്നാണ് രസകരമായ വീഡിയോ പങ്കുവെച്ച് ഫുക്രു പറയുന്നത്.

ഇതില്‍ നടിയും ബിഗ് ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയുമായി ആര്യ സുജോയുമായി പങ്കുവെച്ച പിറന്നാള്‍ ആശംസയാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. ഹാപ്പിയസ്റ്റ് ബെര്‍ത്ത്ഡേ വിഷസ് മൈ ബോയ്, സത്യമായിട്ടും കാല് എനിക്ക് നല്ലോണം വലിക്കാന്‍ പറ്റീല. അടുത്ത പ്രാവശ്യം കാലുവാരി നിലത്തടിക്കാം കേട്ടോ എന്നാണ് ആര്യ കുറിച്ചത്.

ബിഗ് ബോസ് പകുതിയില്‍ വെച്ച് അവസാനിപ്പിച്ചപ്പോഴും, പുറത്ത് വന്ന താരങ്ങള്‍ എല്ലാം വീണ്ടും പല സ്ഥലങ്ങളില്‍ നിന്നും ഒത്തുകൂടിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും താരങ്ങള്‍ തന്നെ പങ്കുവെച്ചിരുന്നു.

 

 

 

 

Anusha

Recent Posts

150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും പ്രതികരിച്ചില്ല. പൊലീസുകാരൻ രാഹുലിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നു

കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍തൃപീഡനത്തിരയായ നവവധുവിന്‍റെ വെളിപ്പെടുത്തല്‍ ആണ് ഇപ്പോൾ ചർച്ച ആവുന്നത്.150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ്…

2 hours ago

കോടിക്കണക്കിന് ആളുകൾ ജാസ്മിനെതിരെ നിന്നാലും അവളുടെ കൈപിടിച്ച് ഞാൻ നിൽക്കും.ജാസ്മിന്റെ വീട്ടുകാരെ ടാർഗറ്റ് ചെയ്യേണ്ട കാര്യമില്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗബ്രി.താരത്തിന്റെ പുതിയ അഭിമുഖമാണ് വൈറൽ ആവുന്നത്.ബിഗ് ബോസിൽ കയറുന്നതിന് മുൻപ് പിആർ കമ്പനി സമീപിച്ചിരുന്നു.…

2 hours ago

തൃശ്ശൂരിൽ ആവേശം സിനിമ മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ; വീഡിയോ വൈറൽ

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…

4 hours ago

ഫഹദ് ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ നസ്രിയ ഫഹദിനെ ഉപദേശിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…

4 hours ago

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

4 hours ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

6 hours ago