ഒരു പ്രണയ സാഫല്യ കഥയാണ് ഇത്. നായകൻ അരുൺ ചന്ദ്രൻ. നായിക മിറാൻഡ. ഇംഗ്ലണ്ട് സ്വദേശിയാണ് നായിക. കഴിഞ്ഞ ലോക് ഡൗൺ കാലത്ത് ആയിരുന്നു കേരളത്തിൽ ഇവർ ആദ്യമായി എത്തുന്നത്. കോവളത്ത് ആയിരുന്നു ഇവർ താമസിച്ചിരുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കേരളത്തിൽ കുടുങ്ങി പോവുകയായിരുന്നു ഇവർ. അങ്ങനെ കോവളത്തെ ഇവർ താമസിക്കുന്ന വീട്ടിൽ തന്നെ താമസം തുടർന്നു. ഇവർക്ക് ഓമനിച്ചു വളർത്തുന്ന ഒരു പട്ടി കുട്ടിയും ഉണ്ടായിരുന്നു. ഒരു ദിവസം പട്ടിക്കുട്ടി ഇവരെ കയ്യിൽ നിന്നും ഇറങ്ങി ഓടി പോയി.
അരുൺ ചന്ദ്രൻ എന്ന യുവാവ് ആണ് പട്ടി കുട്ടിയെ രക്ഷപ്പെടുത്തി മിരാണ്ടയുടെ കയ്യിൽ ഏൽപ്പിക്കുന്നത്. തുടർന്ന് ഇവർ അരുണിനെ ഒരു കപ്പ് കാപ്പി കുടിക്കാൻ വേണ്ടി ക്ഷണിച്ചു. ആ കാപ്പി കപ്പിൽ നിന്നും ആയിരുന്നു ഇരുവരുടേയും പ്രണയം തുടങ്ങിയത്. പിന്നീട് ഇരുവരും ഒന്നിച്ച് താമസിക്കാൻ തുടങ്ങി. ഇവർക്ക് ഒരു മകനുമുണ്ട്. മൂന്നര വയസ്സുള്ള സായി ആണ് ഇവരുടെ മകൻ.
ഇപ്പോൾ ഒന്നര വർഷത്തെ നീണ്ട പ്രണയത്തിനു ശേഷം ഇരുവരും വിവാഹിതരായിരിക്കുകയാണ്. കോവളത്തെ ഒരു ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരും പരസ്പരം മാലയണിഞ്ഞു വിവാഹിതരായത്. ചടങ്ങിനു സാക്ഷിയായത് ആവട്ടെ ഇവരുടെ മൂന്നര വയസ്സുള്ള മകനും. ലോക്ക് ഡൗൺ പ്രതിസന്ധി പൂർണമായി മാറിയിട്ട് വേണം ഇംഗ്ലണ്ടിലേക്ക് ഒരു യാത്ര പോവാൻ എന്നാണ് ഇവർ പറയുന്നത്.
ലണ്ടനിലെ ഒരു സ്വകാര്യ സംരംഭക ആണ് മിറാൻഡ. കേരളത്തോട് അതിയായ പ്രണയമാണ് ഇവർക്ക് ഉള്ളത്. എന്തായാലും അതിൻറെ ഏറ്റവും മനോഹരമായ ഉദാഹരണമായി മാറിയിരിക്കുകയാണ് അരുൺ ചന്ദ്രനുമായുള്ള വിവാഹം. ഇപ്പോൾ ധാരാളം ആളുകൾ ആണ് ഇരുവർക്കും ആശംസകൾ നേർന്നു കൊണ്ട് എത്തുന്നത്. പതിവുപോലെ കുറെ അമ്മാവന്മാർ ചൊറി കമൻറുകൾ ആയി എത്തുന്നുണ്ട്. പക്ഷേ ഇവർ അടുത്ത ഓണത്തിന് മുമ്പ് പരലോകത്തേക്ക് കെട്ടി എടുക്കാനുള്ള ഐറ്റംസ് ആയതുകൊണ്ട് അവറ്റകളുടെ കമൻറുകൾക്ക് വലിയ പ്രാധാന്യം ഒന്നും ആരും നൽകുന്നില്ല.