ഇതിഹാസ സമുദായകൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ. പ്രശസ്ത തമിഴ് നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണ് ഇത്. സിനിമയുടെ പ്രമോഷൻ വർക്കുകൾ നടക്കുകയാണ് ഇപ്പോൾ. സെപ്റ്റംബർ 30ന് ചിത്രം തിയേറ്ററുകളിൽ എത്തും.
മണ്ണിരത്നത്തിന്റെ സ്വപ്ന പ്രോജക്ട് ആയിട്ടാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ചിത്രത്തിൻറെ ട്രെയിലർ ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. നിരവധി സൂപ്പർതാരങ്ങൾ ചിത്രത്തിൽ ഒരുമിച്ചഭിനയിക്കുന്നുണ്ട്. വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നത്. സിനിമാതാരങ്ങൾക്കൊപ്പം അണിയറ പ്രവർത്തകരും ഇതിൻറെ പ്രമോഷൻ തിരക്കിലാണ്.
ഇപ്പോഴിതാ പ്രശസ്ത സംഗീത സംവിധായകൻ എ ആർ റഹ്മാൻ പങ്കുവെച്ച ഒരു ചിത്രം ശ്രദ്ധ നേടുകയാണ്. ഒരു വിമാനത്തിൽ നിന്നും എടുത്ത ചിത്രമാണ് ഇത്. നടൻ വിക്രമിനൊപ്പം സെൽഫി ചിത്രം പകർത്തുകയാണ് ഇദ്ദേഹം ചെയ്തത്. എന്നാൽ ഇത് വെറും ഒരു സെൽഫി ചിത്രമല്ല. വിമാനത്തിന്റെ എക്കോണമി ക്ലാസിൽ നിന്നും താരങ്ങൾ പകർത്തിയ ഒന്നൊന്നര സെൽഫി ചിത്രമാണ്.
ചിത്രത്തിൻറെ ഒരു ഭാഗത്ത് ഒളിഞ്ഞിരിക്കുന്ന നടി തൃഷ, ഐശ്വര്യ റായി എന്നിവരെ കാണാം. വളരെ സൂക്ഷിച്ചു സൂം ചെയ്തു നോക്കിയാൽ മാത്രമേ ചിലപ്പോൾ ഇവരെ കാണാൻ പറ്റുകയുള്ളൂ. എന്തായാലും ചിത്രം ഇപ്പോൾ വൈറലായി മാറുകയാണ്. സെൽഫി എന്ന് പറഞ്ഞാൽ ഇതാണ് എന്ന് പലരും കമൻറ് ചെയ്യുന്നുണ്ട്.