മലയാളത്തിലെ മുൻ നിര നായികമാരിൽ ഒരാളാണ് അപർണ ബാല മുരളി, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച നായികയാണ് അപർണ, നായികാ എന്നതിലുപരി മികച്ചൊരു കൂടിയാണ് അപർണ, ഇപ്പോൾ തമിഴിലും തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് താരം, സൂര്യക്കൊപ്പം സുരൈ പോട്രെ എന്ന ചിത്രത്തിൽ നായികയാണ് താരം ചിത്രം ഉടൻ റിലീസ് ചെയ്യും.
യാത്രകൾ വളരെ യധികം ഇഷ്ടമാണ് പക്ഷെ ഒരുപാടു യാത്രകൾ പോകാൻ സാധിച്ചിട്ടില്ല, സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട ചില സ്ഥലങ്ങളിൽ പോയി അതൊക്കെ മറക്കാൻ പറ്റാത്ത അനുഭവമായി താരം ഇന്നും ഓർക്കുന്നു. ബിടെക് സിനിമയുടെ ചിത്രീകരണത്തിനായാണ് നന്ദിഹില്‍സില്‍ പോയതെങ്കിലും ശരിക്കും എന്ജോയ് ചെയ്ത ട്രിപ്പായിരുന്നു അത്. ചിത്രത്തില്‍ ബൈക്കില്‍ നമ്മളെല്ലാം സൂര്യോദയം കാണാന്‍ പോകുന്നതാണ്. ആ യാത്രയും ഷൂട്ട് ചെയ്യേണ്ടതിനാല്‍ ഞാനൊക്കെ ബൈക്കില്‍ തന്നെയായിരുന്നു മുഴുവന്‍ സമയവും. അടിപൊളിയായിരുന്നു. ആദ്യമായിട്ടാണ് അങ്ങനെ ബൈക്കില്‍ ഹില്‍ടോപ്പിലേക്ക് പോകുന്നത്. ഞാനടക്കം എല്ലാവരും ശരിക്കും ആസ്വദിച്ചു.
മലയാളത്തിന് പുറമെ താരത്തിന് തമിഴിലും ഇപ്പൊ നിറയെ ആരാധകരാണ്, അതിരാവിലെ 3 മണിക്കാണ് യാത്ര ആരംഭിച്ചത്. നല്ല തണുപ്പായിരുന്നു. എങ്കിലും സൂര്യോദയം കണ്ടപ്പോള്‍ അതൊക്കെ എല്ലാവരും മറന്നു.അതുപോലെതന്നെ ബെംഗളൂരു സിറ്റി ഏറ്റവും പ്രിയപ്പെട്ടതാണ്. വല്ലാത്തൊരു ഫീലാണ് ആ നഗരത്തിലെത്തിയാല്‍. തിരക്കാണെങ്കിലും ഒരു സുഖമുളള ഫീലാണ് അതിന്.ബെംഗളൂരുവിലേക്ക് എപ്പോഴും യാത്ര നടത്താന്‍ എനിക്കിഷ്ടമാണ്. ഇപ്പോള്‍ ലോക്ഡൗണ്‍ ആയതിനാല്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് തന്റെ കൂട്ടുകാരെയും ചെറിയ ഡ്രൈവുകളുമാണ്.
മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിനായി ഇടുക്കിയില്‍ രണ്ട് മാസത്തോളം താമസിച്ചിട്ടുണ്ട്. അതുകൊണ്ട് ആ നാടിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളില്‍ സ്ഥലങ്ങളൊക്കെ കാണാന്‍ പോകാറുണ്ടായിരുന്നു. ശാന്തമായൊരന്തരീക്ഷമാണ് അവിടെ. പിന്നീട് ഒരു മുത്തശ്ശിഗഥയുടെ ഷൂട്ടിനായി കാന്തല്ലൂരും പോയിട്ടുണ്ട്. ഗംഭീര സ്ഥലമാണ് അതും. ഹൈറേഞ്ചികളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്.വയനാട് അങ്ങനെ ഇഷ്ടമുള്ളൊരിടമാണ്. ഒരിക്കല്‍ കുടുംബവുമായി അവിടെ പോയിട്ടുണ്ട്. ഇനിയും പോകണമെന്ന് തോന്നിയിട്ടുള്ളതും വയനാട് തന്നെയാണെന്ന് അപര്‍ണ പറഞ്ഞു.
ന്യൂയോര്‍ക്ക് സിറ്റി ഒരിക്കല്‍ കൂടി കാണണമെന്നുള്ള ആഗ്രഹവും താരം പ്രകടിപ്പിച്ചു. ഒരിക്കല്‍ പോയിട്ടുണ്ടെങ്കിലും ആ ഗംഭീരനഗരം ശരിക്കുമൊന്ന് കാണാനും അനുഭവിക്കാനും സാധിച്ചില്ലെന്നും അപര്‍ണ പറയുന്നു.ഷോയുടെ ഭാഗമായാണ് അവിടെ പോയത്.പറഞ്ഞും കേട്ടും മാത്രമറിയുന്നൊരു ലോകനഗരത്തിലേക്കാണു പോകുന്നത്. ശരിക്കും എക്സൈറ്റഡായിരുന്നു ഞാന്‍ പോയത്. ന്യൂയോര്‍ക്ക് പോലൊരു നഗരം രാത്രി കാണുകയെന്നത് ഭയങ്കര രസമുള്ളൊരു കാര്യമാണ്. ഏത് നഗരത്തിനും രണ്ട് ജീവിതങ്ങള്‍ ഉണ്ട്.നൈറ്റ് ലൈഫ് എന്നുപറയുന്നത് മറ്റൊരു അനുഭവം തന്നെയാണ്. വളരെ കുറച്ച് സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അവിടം ശരിക്കും കറങ്ങാന്‍ പറ്റിയില്ല എന്ന വിഷമമുണ്ട്. ഇനിയൊരിക്കല്‍ക്കൂടി അവിടേക്ക് പോകണം എന്നും അപര്‍ണ വ്യക്തമാക്കി.