മലയാളത്തിലെ യുവനടന്മാരിൽ മുൻനിരയിൽ നിൽക്കുന്ന നടന്മാരിൽ ഒരാളാണ് നിവിൻ പോളി. ഒരുകാലത്ത് സാക്ഷാൽ മോഹൻലാലിനെ വരെ ബോക്സ് ഓഫീസിൽ കോമ്പറ്റീഷൻ നൽകിയ താരമായിരുന്നു ഇദ്ദേഹം എന്നാൽ പിന്നീട് ഇദ്ദേഹത്തിന് എന്തുപറ്റി എന്ന് ഇദ്ദേഹത്തിൻറെ ആരാധകർക്ക് പോലും അറിയില്ല. ഇറങ്ങുന്ന സിനിമകൾ എല്ലാം തുരുതുരാ പൊട്ടുകയായിരുന്നു. നല്ല സിനിമകൾക്ക് പോലും തിയേറ്ററിൽ ആളില്ലാത്ത അവസ്ഥയായിരുന്നു. എങ്കിലും അടുത്തിടെ വർഷങ്ങൾക്കുശേഷം എന്ന സിനിമയിലൂടെ ഇദ്ദേഹം തിരിച്ചുവരുകയും ചെയ്തു. സിനിമയിലെ നായകൻ ഇദ്ദേഹം അല്ലെങ്കിലും ഏറ്റവും കൂടുതൽ കയ്യടി കിട്ടിയത് ഇദ്ദേഹത്തിന് ആയിരുന്നു.
ഇദ്ദേഹം ഒരു കൊല്ലം മുൻപ് അഭിനയിച്ച സിനിമയായിരുന്നു രാമചന്ദ്ര ബോസ് ആൻഡ് കോ. വളരെ മോശം റെസ്പോൺസ് ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇദ്ദേഹത്തിൻറെ കരിയറിലെ തന്നെ ഏറ്റവും മോശം സിനിമകളിൽ ഒന്നായിരുന്നു ഇത് എന്നാണ് പ്രേക്ഷകർ എല്ലാവരും പറഞ്ഞത്. മോശം സിനിമകളുടെ ഓട്ടിടി റിലീസ് എല്ലാം രണ്ടാഴ്ച കൊണ്ട് നടക്കാറുണ്ട്. പക്ഷേ ഇപ്പോൾ ഈ സിനിമ ഇറങ്ങിയിട്ട് ഏകദേശം ഒരു വർഷം ആവാനായി. എന്നിട്ടും എന്തുകൊണ്ടാണ് ഈ സിനിമയുടെ ഓൺലൈൻ റിലീസ് നടക്കാത്തത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
ഇപ്പോൾ ഇതിനുള്ള മറുപടി പറഞ്ഞുകൊണ്ട് എത്തുകയാണ് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. കഴിഞ്ഞവർഷം ഓണം റിലീസ് ആയിട്ടാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്. ഒരു ഹീസ്റ്റ് ത്രില്ലർ എന്ന ഗണത്തിലാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്. കൂടെ ഇറങ്ങിയ ദുൽഖർ സൽമാന്റെ കിംഗ് ഓഫ് എന്ന സിനിമയും ഇതും തിയേറ്ററുകളിൽ തകർന്നടിയുകയായിരുന്നു. സർപ്രൈസ് ആയി ആർ ഡി എക്സ് എന്ന സിനിമ വലിയ വിജയം നേടുകയും ചെയ്തു.
സിനിമയുടെ തുടക്കത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്നും ഒരുപാട് വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു എന്നും എന്നാൽ അതൊന്നും തന്നെ തൃപ്തികരമായ ഒരു ഡീൽ ആയി തങ്ങൾക്ക് തോന്നിയില്ല എന്നും അതുകൊണ്ടാണ് ഈ സിനിമയുടെ ഓൺലൈൻ റിലീസ് നടക്കാത്തത് എന്നുമാണ് ഇപ്പോൾ നിർമാതാവ് പറയുന്നത്. ഇപ്പോഴും സിനിമയുടെ ഓൺലൈൻ അവകാശം സംബന്ധിച്ച് വിലപേശൽ നടന്നുകൊണ്ടിരിക്കുകയാണ് എന്നും അതുകൊണ്ടാണ് സിനിമയുടെ ഓൺലൈൻ റിലീസ് വൈകുന്നത് എന്നുമാണ് മാജിക് ഫ്രെയിംസ് ഉടമ കൂടിയായ നിർമ്മാതാവ് പറയുന്നത്. മിഖായേൽ എന്ന സിനിമ സംവിധാനം ചെയ്ത ഹനീഫ് അതെനി ആണ് ഈ സിനിമ സംവിധാനം ചെയ്തത്. അതേസമയം നിർമാതാവ് പറയുന്ന ഈ കാരണം വിചിത്രമായി തോന്നുകയാണ് എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്.