സ്റ്റാര്‍ മേജിക്കില്‍ എത്തിയതോടെയാണ് അനുമോള്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ഇതിലെ താരത്തിന്റെ സംസാരത്തിനു പ്രകടനത്തിനും ഒരു പ്രത്യേക കയ്യടി തന്നെ ലഭിക്കാറുണ്ട്. മിനിസ്ക്രീനില്‍ നിറഞ്ഞുനില്ക്കുന്ന അനുമോള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയില്‍ നിന്നും ഈ അടുത്താണ് അനു പിന്മാറിയത്. തനിക്ക് സിനിമയിലേക്ക് താല്പര്യമുണ്ടെന്നും അതിനുള്ള ശ്രമത്തിലാണെന്നും നേരത്തെ നടി പറഞ്ഞിരുന്നു. അതിനാല്‍ പാടാത്ത പൈങ്കിളിയില് നിന്ന് പിന്മാറിയതിന്റെ കാരണം സിനിമയിലേക്കുള്ള തുടക്കം ആണോ എന്ന് ചോദിച്ച് ആരാധകര്‍ എത്തിയിരുന്നു. എന്നാല്‍ തന്റെതായ ചില കാരണത്താല്‍ ആണ് ഈ പരമ്പരയില്‍ നിന്ന് പിന്മാറിയതെന്ന് നടി വ്യക്തമാക്കിയിരുന്നു.
ഫോട്ടോഷൂട്ടില്‍ മുന്നിലാണ് അനു. ഇടയ്ക്കിടെ വേറിട്ട ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ഈ താരം എത്താറുണ്ട്. ഇപ്പോഴിതാ അനുവിന്റെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അണിഞ്ഞത് ഒരു സാരി ആണെങ്കിലും ഇവിടെ ചെറിയൊരു വ്യത്യാസമുണ്ട്. പട്ടുസാരിക്ക് ബ്ലൗസിന് പകരം ടീഷര്‍ട്ട് ആണ് അനു ഉപയോഗിച്ചത്. തലയിലും കയ്യിലും മുല്ലപ്പൂവും കെട്ടിയിട്ടുണ്ട്. ഒരു വേറിട്ട ഫോട്ടോഷൂട്ട് തന്നെയാണ് താരം നടത്തിയത് . സാരിക്ക് ബ്ലൗസ് കിട്ടിയില്ലെങ്കില്‍ എന്തുകൊണ്ട് ഷര്‍ട്ട് ഉപയോഗിച്ചുകൂടാ എന്ന ക്യാപ്ഷനോടെയാണ് പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്. അതുല്‍ രാജാവാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.
അതേസമയം ഈ അടുത്ത് അനുമോള്‍ അഭിനയിച്ച ഷോട്ട് ഫിലിം എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെ അനുവിന് നേരെ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അനുവിന്റെ വിവാഹം കഴിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്ത പുറത്തുവന്നിരുന്നു. താരന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങള്‍ വെച്ചുകൊണ്ടിരുന്നു വാര്‍ത്ത പ്രചരിച്ചത്. ഒടുവില്‍ ഇതില്‍ പ്രതികരിച്ച് നടി തന്നെ ലൈവില്‍ എത്തുകയായിരുന്നു.