നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹം ആയിരുന്നു കഴിഞ്ഞ ദിവസം. താരനിബിഡമായ പള്ളിയിൽ നടന്ന ചടങ്ങിലും പിന്നീട് നടന്ന റിസപ്ഷനിലും ആദ്യാവസാനം മോഹൻലാൽ നിറഞ്ഞു നിന്നപ്പോൾ കല്യാണം റിസപ്ഷനിൽ താരങ്ങൾ ഒന്നടങ്കം സജീവസാന്നിധ്യമായിരുന്നു. ഏറെ നാളുകൾക്ക് ശേഷം ആയിരുന്നു മോഹൻലാൽ കുടുംബസമേതം ഒരു ചടങ്ങിൽ പങ്കെടുക്കുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകളും ഡോക്ടറുമായ അനിഷ ഡോക്ടർ എമിലിന്റെ പാതിയായി.
സ്ഥിരമായി വെള്ള വസ്ത്രം ധരിക്കുന്ന ആന്റോ ജോസഫ് കറുപ്പണിഞ്ഞു വന്നപ്പോൾ കൂടെ മീശപിരിച്ച് കറുത്ത കുത്തിയണിഞ്ഞെത്തിയ മമ്മൂക്കയായിരുന്നു ചടങ്ങിലെ ഹീറോ. മീശ പിരിച്ച് സ്റ്റൈലൻ ലുക്കിൽ കറുത്ത വസ്ത്രം ധരിച്ചെത്തിയ മമ്മൂക്കയുടെ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗം ആവുകയായിരുന്നു. ചടങ്ങിൽ പങ്കെടുത്ത എല്ലാ താരങ്ങളും കറുപ്പ് വസ്ത്രം അണിഞ്ഞാണ് എത്തിയത്.
മോഹൻലാൽ കറുത്ത കുർത്തയിലെത്തിയ റിസപ്ഷനിൽ മോഹൻലാൽ, മമ്മൂട്ടി,ദിലീപ്, പ്രണവ് മോഹൻലാൽ,ആന്റോ ജോസഫ്,പൃഥ്വിരാജ്, സിജു വിൽസൺ, രമേശ് പിഷാരടി തുടങ്ങി സിനിമാമേഖലയിലെ നിരവധി ആളുകളാണ് റിസപ്ഷനിൽ പങ്കെടുത്തത്. വരുംദിവസങ്ങളിൽ കല്യാണത്തിന് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം ആകുമെന്ന് തന്നെ പ്രതീക്ഷിക്കാം.