സുരഭി ലക്ഷ്മി, അനൂപ് മേനോന് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന പത്മ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ജൂലൈ 15നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. റിലീസ് ഡേറ്റ് അടുക്കുമ്പോള്‍ വ്യത്യസ്തമായ പ്രമോകളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് പുറത്തുവിട്ട പ്രമോ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മറ്റൊരു പ്രമോ വിഡിയോ പുറത്തുവിടുകയാണ് അണിയറപ്രവര്‍ത്തകര്‍.
എഴുതികൊണ്ടിരിക്കുന്ന അനൂപ് മേനോന് ചുറ്റും നിന്ന് വന്‍ ഹിറ്റായ ‘ബുള്ളറ്റ്’ സോംഗിന് ചുവടുവയ്ക്കുന്ന സുരഭി ലക്ഷ്മിയാണ് വിഡിയോയിലുള്ളത്. ആദ്യം ഗൗരവത്തോടെ ഇരിക്കുന്ന അനൂപ് മേനോന് പിന്നെ ചിരി നിര്‍ത്താന്‍ പാടുപെടുന്നതും വിഡിയോയില്‍ കാണാം. വീഡിയോ അനൂപ് മേനോന് ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.
അനൂപ് മേനോന് ആദ്യമായി നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നതും അദ്ദേഹം തന്നെയാണ്. അനൂപ് മേനോന് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ മഹാദേവന് തമ്പി നിര്‍വഹിക്കുന്നു.
അനൂപ് മേനോനും സുരഭിക്കും പുറമേ ശങ്കര്‍ രാമകൃഷ്ണന്, അന്‍വര്‍ ഷെരീഫ്, അംബി, മെറീന മൈക്കിള്‍, മാലാ പാര്‍വതി, ശ്രുതി രജനികാന്ത്, എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ഇരുപതോളം പുതുമുഖങ്ങളുമുണ്ട്. അനൂപ് മേനോന്, ഡോക്ടര്‍ സുകേഷ് എന്നിവരുടെ വരികള്‍ക്ക് നിനോയ് വര്‍ഗീസ് സംഗീതം പകരുന്നു.