ബിഗ് ബോസ് താരം അനൂപിന്റെ വിവാഹ വിശേഷങ്ങള്‍ ആണ് ഇപ്പോഴും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. ഇത് കഴിഞ്ഞു റിസപ്ഷനില്‍ ബിഗ് ബോസ് താരങ്ങള്‍ പങ്കെടുത്തിരുന്നു. ഏറെ നാളുകള്‍ക്കു ശേഷമാണ് ഇവര്‍ ഒത്തുചേരുന്നത്. അതിന്റെ സന്തോഷം എല്ലാവരുടെ മുഖത്തും കാണാമായിരുന്നു.
എന്നാല്‍ ബിഗ്ബോസ് സീസണ് ത്രീയിലെ എല്ലാ മത്സരാര്‍ത്ഥികളും വിവാഹത്തിന് എത്തിയിരുന്നില്ല . പിന്നാലെ ഇവരെ അന്വേഷിച്ച് ആരാധകര്‍ എത്തി. എന്നാല്‍ റംസാന്, ഡിംപല്‍ ഭാല്‍, സൂര്യ, രമ്യ തുടങ്ങിയവര്‍ ഒന്നും അനൂപിന്റെ വിവാഹ ശേഷമുള്ള റിസപ്ഷനില്‍ പങ്കെടുത്തില്ല.
അനൂപ് ഇവരെ ആരെയും കല്യാണത്തിന് ക്ഷണിച്ചില്ലേ എന്നായിരുന്നു ആദ്യത്തെ സംശയം. എന്നാല്‍ ബിഗ് ബോസ് താരങ്ങളെ എല്ലാം അനൂപ് ഒരുമിച്ച് തന്നെയാണ് ക്ഷണിച്ചത്. കല്യാണത്തില്‍ പങ്കെടുക്കാത്തവര്‍, അത് മനൂപൂര്വ്വം ചെയ്തത് അല്ല എന്ന് മണിക്കുട്ടനും പൊളി ഫിറോസും വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ അവര്‍ക്കാര്‍ക്കും എത്തപ്പെടാന്‍ കഴിയാത്തത് കൊണ്ടാണ് അനൂപിന്റെ വിവാഹത്തില്‍ പങ്കെടുക്കാതിരുന്നത് എന്ന് മണിക്കുട്ടന് പറഞ്ഞു.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഐശ്വര്യയും അനൂപും ഒന്നിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആയിരുന്നു പങ്കെടുത്തത്. ഇതിന്റെ വീഡിയോ വൈറല്‍ ആയിരുന്നു.