ഡല്‍ഹി സര്‍ക്കാരിനെതിരെ അണ്ണാ ഹസാരെ രംഗത്ത്. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയത്തിലാണ് അണ്ണാ ഹസാരെ വിമര്‍ശനം ഉന്നയിച്ചത്. മദ്യം പോലെ അധികാരവും ലഹരിയാണെന്നും താങ്കള്‍ക്ക് അധികാരത്തിന്റെ ലഹരി ബാധിച്ചിരിക്കുന്നതായാണ് തോന്നുന്നതെന്നും കേജ്രിവാളിനെഴുതിയ കത്തില്‍ ഹസാരെ പറയുന്നു.
താങ്കള്‍ മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് നിങ്ങള്‍ക്ക് ഒരു കത്തെഴുതുന്നത്. താങ്കളുടെ സര്‍ക്കാറിന്റെ പുതിയ മദ്യനയം സംബന്ധിച്ച വാര്‍ത്തകള്‍ തനിക്ക് വലിയ വേദനയാണ് ഉണ്ടാക്കിയത്. താന്‍ ആമുഖമെഴുതിയ താങ്കളുടെ ‘സ്വരാജ്’ എന്ന പുസ്തകത്തില്‍ മദ്യനയം സംബന്ധിച്ച് ചില ആദര്‍ശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയായപ്പോള്‍ നിങ്ങള്‍ അതെല്ലാം മറന്നുപോയിരിക്കുന്നുവെന്നും അണ്ണാ ഹസാരെ കുറ്റപ്പെടുത്തി.
ഡല്‍ഹി സര്‍ക്കാറിന്റെ പുതിയ മദ്യനയം വിവാദമായതിനെ തുടര്‍ന്ന് ജുലൈ 30ന് പിന്‍വലിച്ചിരുന്നു. സര്‍ക്കാര്‍ മേഖലയില്‍ മദ്യവില്പന അവസാനിപ്പിക്കുകയും സ്വകാര്യ മേഖലക്കായി മദ്യവില്പനക്കുള്ള അവസരം തുറന്നിടുകയും ചെയ്യുന്നതായിരുന്നു പുതിയ മദ്യനയം. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.
മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…
സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…
ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…
സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…
മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…
കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…