Film News

ഇതുവരെ ഒരു ദുഃഖപുത്രി ആയിട്ട് മാത്രമാണ് അമ്മയെ കണ്ടത്, ആദ്യമായിട്ടാണ് ഇങ്ങനെ – ദൃശ്യത്തിലെ അമ്മയുടെ അഭിനയം കണ്ട് അഞ്ജലിയുടെ മകൾ പറഞ്ഞത് എന്താണെന്ന് അറിയുമോ?

ദൃശ്യം എന്ന സിനിമയിലെ ഏറ്റവും പവർഫുൾ ആയിട്ടുള്ള കഥാപാത്രങ്ങളിൽ ഒന്നായിരുന്നു സരിത. അഞ്ജലി ആയിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. പോ.ലീ.സ് വേഷത്തിലും, ഒരു സാധാരണ വീട്ടമ്മ ആയിട്ടും ഈ താരം തിളങ്ങി. ഇപ്പോൾ മോഹൻകുമാർ ഫാൻസ്, മീസാൻ എന്നീ ചിത്രങ്ങളിലൂടെ വീണ്ടും മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ് താരം. മോഹൻകുമാർ ഫാൻസ് എന്ന സിനിമയിൽ കുഞ്ചാക്കോ ബോബൻറെ അനിയത്തിയുടെ വേഷമാണ് അഞ്ജലി ചെയ്യുന്നത്. ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.

- Advertisement -

എങ്ങനെയാണ് ദൃശ്യത്തിലേക്ക് എത്തിയത് എന്ന ചോദ്യത്തിന് അഞ്ജലി പ്രതികരിക്കുന്നത് ഇങ്ങനെയാണ് – ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിൽ താൻ ഒരു വേഷം അവതരിപ്പിക്കുന്നുണ്ട്. അതിനിടയിലായിരുന്നു ലോക്ക്ഡൗൺ വന്നത്. അങ്ങനെ സിനിമയുടെ ലണ്ടൻ ഷെഡ്യൂൾ മാറ്റിവെക്കുകയായിരുന്നു. എന്നാൽ ഈ സമയത്ത് ആഫ്രിക്കയിൽ ആയിരുന്നു അഞ്ജലി. അവിടെ ഒരു സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി പോയതായിരുന്നു. അങ്ങനെ അവിടെ പെട്ടു പോവുകയും ചെയ്തു. പിന്നീട് ഏറെ കഷ്ടപ്പെട്ടാണ് നാട്ടിലെത്തിയത്. ക്വാറൻ്റൈൻ ഇരിക്കുന്ന സമയത്ത് ആയിരുന്നു ജിത്തുജോസഫ് വിളിച്ചത്. ദൃശ്യം 2 സിനിമയിൽ തെറ്റില്ലാത്ത ഒരു വേഷം ഉണ്ട് എന്നും അഞ്ജലി തന്നെ അത് ചെയ്യണമെന്നും ജിത്തു പറയുന്നു.

സ്ക്രിപ്റ്റ് മുഴുവൻ വായിച്ച ശേഷവും താൻ അവതരിപ്പിക്കുന്ന കഥാപാത്രം ഏതായിരിക്കും എന്ന ജിത്തു ജോസഫ് പറഞ്ഞിരുന്നില്ല. ഒരിക്കൽപോലും സരിതയാണ് താൻ അവതരിപ്പിക്കുന്ന കഥാപാത്രം എന്ന് കരുതിയിരുന്നില്ല. പിന്നീടാണ് ജിത്തുജോസഫ് ഇതിനെക്കുറിച്ച് പറയുന്നത്. കുറച്ചു ദിവസങ്ങൾ മാത്രമേ ഷൂട്ടിങ്ങിന് ബാക്കി ഉണ്ടായിരുന്നുള്ളൂ. ബോഡി അല്പം ഫിറ്റ് ആക്കണം എന്ന് മാത്രം ആയിരുന്നു ജിത്തു ജോസഫ് പറഞ്ഞത്. അത് അദ്ദേഹം ഉദ്ദേശിച്ച രീതിയിൽ തന്നെ നടന്നു എന്നും അഞ്ജലി പറയുന്നു.

ഇതുവരെ അവതരിപ്പിച്ചിട്ടുള്ളതിൽ ഏറ്റവും വ്യത്യസ്തത നിറഞ്ഞ കഥാപാത്രമാണ് സരിത എന്നു അഞ്ജലി പറയുന്നു. സ്ക്രീൻ സ്പേസിനൊപ്പം തന്നെ നല്ല രീതിയിൽ ഡെപ്ത് ഉള്ള കഥാപാത്രം കൂടിയാണ് ഇത്. രണ്ട് തലത്തിൽ ഉള്ള കഥാപാത്രങ്ങളായിരുന്നു സരിത. ഒരേസമയം നിസ്സഹായയായ ഒരു വീട്ടമ്മയെ അവതരിപ്പിക്കണം, അതേസമയം ബോൾഡ് ആയിട്ടുള്ള ഒരു ഓഫീസറെയും അവതരിപ്പിക്കണം. ഇത് രണ്ടും ശ്രമകരമായിരുന്നു എന്നും അഞ്ജലി കൂട്ടിച്ചേർക്കുന്നു.

ആവണി എന്നാണ് മകളുടെ പേര്. സിനിമ കണ്ടത് മുതൽ മകൾ വളരെ ത്രില്ലിലാണ്. ഇതുവരെ മകൾ കണ്ടത് ദുഃഖപുത്രി ആയിട്ടുള്ള അമ്മയെ ആയിരുന്നു. ആദ്യമായി ഒരു വ്യത്യസ്ത കഥാപാത്രത്തിൽ കണ്ടപ്പോൾ മകൾക്ക് ഏറെ സന്തോഷമായി. അമ്മ പൊളിച്ചു എന്ന് മകൾ പല തവണ പറഞ്ഞു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും എല്ലാം വളരെ സന്തോഷത്തിലാണ്. അവർക്ക് ഈ കഥാപാത്രം വലിയ അതിശയമായി തോന്നി എന്നും പറഞ്ഞു.

Athul

Recent Posts

ചേട്ടന് ആ ചമ്മൽ ഉണ്ട്. അതുകൊണ്ട് ഇട്ടതാണ്.അത് കളിയാക്കാൻ വേണ്ടി ഇട്ടതല്ല;ഗോപിക

മലയാളികൾക്ക് സുപരിചിതയാണ് ഗോപിക അനിൽ.അടുത്തിടെയാണ് ഗോപികയുടെ ജന്മദിനം കഴിഞ്ഞത്. വലിയ ആഘോഷങ്ങളാണ് ജിപി നടത്തിയത്. വൻ സർപ്രൈസുകളും കൊടുത്തിരുന്നു. അത്…

18 mins ago

സ്വന്തം വീട്ടുകാർക്ക് മുന്നില്‍ തന്നെ ജിന്റോ മറ്റ് മത്സരാർത്ഥികളുമായി അടി പൊട്ടിച്ചു.സംഭവം ഇതാണ്

ബിഗ്ബോസിൽ കുടുംബക്കാർ വരുന്ന ദിവസങ്ങളില്‍ താരതമ്യേന അടിയുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല. പരമാവധി സമാധാനത്തോടെയും സന്തോഷത്തോടെയും പോകാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍…

2 hours ago

സിബിൻ കണ്ണും കാതും അടച്ചാണ് ഇരുന്നത്. ആ വീടിനോട് സിബിന് പേടി.അന്ന് നടന്നത് ഇതാണെന്ന് ഗബ്രി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സിബിൻ.ഹൗസിനുള്ള വെച്ചുണ്ടായ ചില വിഷയങ്ങളെ തുടർന്ന് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച സിബിൻ പിന്നീട് സൈക്കോളജിസ്റ്റിന്റെ…

2 hours ago

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

13 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

13 hours ago