തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണി. മോഡിയെ വിശ്വ ഗുരു എന്നാണ് അനില്‍ ആന്റണി വിളിച്ചത്.
ഇന്ത്യ ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നത് ‘മോദിജി കാ ഗ്യാരന്റി’യാണ്. ലോകത്തെ നയിക്കുന്ന വിശ്വഗുരുവായ മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സാമ്പത്തിക ശക്തിയായി മാറുമെന്നും അനില്‍ പറഞ്ഞു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുമെന്നതില്‍ യാതൊരു സംശയവും വേണ്ടെന്നും ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണി പറഞ്ഞു.
ഇന്ത്യ ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നത് ‘മോദിജി കാ ഗ്യാരന്റി’യാണ്. ലോകത്തെ നയിക്കുന്ന വിശ്വഗുരുവായ മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സാമ്പത്തിക ശക്തിയായി മാറും.
മുന്‍കാലങ്ങളെക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ബിജെപി ജയിക്കും. ബിജെപിയും മോദിയും പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കി. 22ന് ബിജെപി രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടത്തുകയാണ്.
ഇതെല്ലാം 40 വര്‍ഷം മുന്‍പുതന്നെ പാര്‍ട്ടി ഭരണഘടനയില്‍ പരാമര്‍ശിച്ചിട്ടുള്ളതാണ് അനില്‍ ആന്റണി പറഞ്ഞു.
ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയിച്ച പ്രധാനമന്ത്രിയെ തോല്‍പ്പിക്കാന്‍ ചില പാര്‍ട്ടികള്‍ ഒരുമിച്ചു കൂടുന്നുണ്ട്.ഈ പാര്‍ട്ടികള്‍ എന്തിനു വേണ്ടി നിലനില്ക്കുന്നു എന്ന് ആര്‍ക്കും അറിയില്ല.
എല്ലാവരും ഒരേപോലെ വര്‍ഗീയവാദം പറയുകയും ന്യൂനപക്ഷ പ്രീണനം നടത്തുകയും ചെയ്യുന്നു. ഇവരുടെ എല്ലാം നേതൃത്വം നിരവധി കേസുകളില്‍ പ്രതികളാണ്.
എല്ലാവരും മത്സരിച്ച് അഴിമതി ചെയ്യുന്നു എന്നതാണ് ഇവരുടെ പൊതുവായുള്ള പ്രത്യയശാസ്ത്രം” അനില്‍ ആന്റണി അഭിപ്രായപ്പെട്ടു.