മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അനിഖ സുരേന്ദ്രൻ. ബാലതാരമായിട്ടാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. മോഹൻലാൽ നായകനായ ചോട്ടാ മുംബൈ എന്ന ചിത്രത്തിൽ അവസാനം പ്രത്യക്ഷപ്പെടുന്ന മോഹൻലാലിൻറെ മകളുടെ വേഷത്തിലാണ് താരം ആദ്യമായി സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സത്യൻ അന്തിക്കാട് ചിത്രം കഥ തുടരുന്നുവിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് താരം എത്തി. പിന്നീട് നിരവധി മലയാളം തമിഴ് സിനിമകളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇന്ന് തെന്നിന്ത്യയിലെ മുൻനിര യുവ താരങ്ങളിലൊരാളാണ് അനിഖ.
ഇപ്പോൾ സ്വന്തമായി എൻ എഫ് ടോക്കൺ താരം പുറത്തിറക്കി എന്ന വാർത്തയാണ് പുറത്തുവരുന്നത്. താരം തന്നെയാണ് ഈ വിവരം ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിൽ വഴി പുറത്തുവിട്ടത്. ഇത്തരത്തിൽ ഇന്ത്യയിൽ സ്വന്തമായി എൻഎഫ് ടോക്കൺ പുറത്തുവിടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ആയി അനിഖ മാറി. നിരവധി ആളുകളാണ് ഇപ്പോൾ താരത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇത്രയും ചെറിയ പ്രായത്തിൽ തന്നെ ഇതുപോലെ കോംപ്ലക്സ് ആയ ഒരു മേഖലയിലേക്ക് ചുവടുവയ്ക്കാൻ താരം കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുകയാണ് പ്രേക്ഷകർ ഇപ്പോൾ.
എന്താണ് എൻഎഫ് ടോക്കണുകൾ എന്നറിയുമോ? നോൺ ഫൺജിബിൽ ടോക്കൺ എന്നാണ് ഇതിൻറെ മുഴുവൻ. ഫൺഞ്ചിബിൽ എന്ന് പറഞ്ഞാൽ ഒരേ വസ്തുവുമായി കൈമാറ്റം ചെയ്യാൻ സാധിക്കുന്നത് എന്നാണ് അർത്ഥം. ഉദാഹരണത്തിന് 100 രൂപയുടെ ഒരു ബിൽ 100 രൂപയുടെ മറ്റൊരു ബില്ലുമായി വേണമെങ്കിൽ നിങ്ങൾക്ക് എക്സ്ചേഞ്ച് ചെയ്യാം. അവിടെ നിങ്ങൾക്ക് സാമ്പത്തികമായ ഏറ്റക്കുറച്ചിലുകളൊന്നും തന്നെ വരുന്നില്ല. എൻ എഫ് ടോക്കണുകൾ എന്നു പറഞ്ഞാൽ നിങ്ങൾക്ക് ഡിജിറ്റൽ ലോകത്തിൽ സാധനങ്ങൾ വാങ്ങുവാനും വിൽക്കുവാനും സാധിക്കുന്ന ഒരു ആശയമാണ്.
ചിത്രങ്ങൾ, കാർട്ടൂണുകൾ, സ്റ്റിക്കറുകൾ എന്നിവയാണ് ഇപ്പോൾ ഇത്തരത്തിൽ വിൽക്കുകയും വാങ്ങുകയും ചെയ്യപ്പെടുന്നത്. എന്നാൽ ഈ ടെക്നോളജി കുറച്ചു കൂടി വ്യാപിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് സ്ഥലവും വീടും കാറും എല്ലാം ഡിജിറ്റലായി വാങ്ങുവാൻ സാധിക്കും. ഇതിൻറെ വലിയ ഒരു സാധ്യത വരുന്നത് മെറ്റാവേഴ്സിൽ ആണ്. ഫേസ്ബുക്കിൽ ഇനി വലിയ തോതിൽ വ്യാപിക്കാൻ ഒരുങ്ങുകയാണ്. ആൾട്ടർനേറ്റ് റിയാലിറ്റി ആണ് ഇനി ഭാവി എന്ന് അവർ മനസ്സിലാക്കി കഴിഞ്ഞു. ഈ ലോകത്ത് നിങ്ങൾക്ക് ഡിജിറ്റലായി സാധനം വാങ്ങുവാനുള്ള ഒരു ആശയമാണ് എൻ എഫ് ടോണുകൾ. ക്രിപ്റ്റോകറൻസി ഉപയോഗിച്ചാണ് എൻ എഫ് ടോക്കണുകൾ നിങ്ങൾക്ക് പർച്ചേസ് ചെയ്യുവാൻ സാധിക്കുക. കേരളത്തിലും ഇപ്പോൾ ധാരാളം ആളുകളാണ് ഇതിൽ ഇൻവെസ്റ്റ് ചെയ്യുവാൻ താൽപര്യപ്പെടുന്നത്.