കോണ്‍ഗ്രസില്‍ ഇടവേളയ്ക്ക് ശേഷം വീണ്ടും ജി-23 കലാപം രൂക്ഷമാകുന്നു. പാര്‍ട്ടിയില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ച് മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ ഹിമാചല്‍പ്രദേശ് പദവി രാജിവച്ചു. സ്റ്റിയറിങ് കമ്മിറ്റി ചെയര്മാന് സ്ഥാനത്തുനിന്നാണ് രാജി. ഗുലാം നബി ആസാദ് കശ്മീര്‍ പദവിയില്‍നിന്ന് രാജിവച്ചതിന് പിന്നാലെയാണ് ആനന്ദ് ശര്‍മയും രാജിവച്ചത്.
ഹിമാചല്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ആനന്ദ് ശര്‍മയുടെ രാജി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് സമര്‍പ്പിച്ചിട്ടുണ്ട്. ആത്മാഭിമാനത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് രാജിക്കത്തില്‍ അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസിനകത്ത് തിരുത്തല്ശബ്ദവുമായി രംഗത്തെത്തിയ ‘ജി-23’ സംഘത്തില്‍ പ്രധാനിയാണ് ആനന്ദ് ശര്‍മയും ഗുലാം നബി ആസാദും. കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിന് ചുമതലയില്‍ നിന്ന് ഗുലാം നബി ഒഴിഞ്ഞത്. ഇതിന് പിന്നാലെയാണ് ആനന്ദ് ശര്‍മയുടെ രാജി. മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുന്‍ ഉപനേതാവുമാണ് ആനന്ദ് ശര്‍മ. ഹിമാചല്‍പ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണ്.
മുഖ്യമന്ത്രിക്ക് എതിരെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം.മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം…
മലയാളികൾക്ക് പരിചിതമായ തരമാണ് ഇടവേള ബാബു.അമ്മയുടെ സെക്രട്ടറി ആയി കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ആ സ്ഥാനത്ത് ഇടവേള ബാബു ഉണ്ട്.ഇപ്പോഴിതാ…
നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്.പോലീസ് അടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥറെ യുവതി പറ്റിച്ചിട്ടുണ്ട്.ശ്രുതി ചന്ദ്രഖേരനെതിരെയാണ് പൊലീസ് കേസെടുത്തുത്.…
മലയാളികൾക്ക് ഇഷ്ടമുള്ള താരമാണ് ശ്വേത മേനോൻ.വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോനിപ്പോൾ. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം വന്നിരിക്കുന്നത്.താരത്തിന്റെ വാക്കുകൾ…
മലയാളികൾക്ക് സുപരിചിതയാണ് ടിനി ടോം.താരത്തിന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മത്ത് സിനിമയെ കുറിച്ചും…
ബിഗ് ബോസ് ആറാം സീസണിൽ മത്സരാർത്ഥിയായെത്തിയത് സായ് കൃഷ്ണയ്ക്ക് ഒരു തരത്തിൽ വിനയായിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.സായ് കൃഷ്ണയുണ്ടാക്കിയ…