ആരാധകര്‍ ഏറെയുള്ള താരമാണ് അമൃത നായര്‍. മിനിസ്ക്രീനിലൂടെയാണ് അമൃത ആരാധകരുടെ ഇഷ്ടം നേടിയെടുത്തത്. കുടുംബവിളക്കില്‍ ശീതള്‍ ആയി എത്തിയതോടെയാണ് ഈ താരം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് മറ്റു പരമ്പരയിലേക്കും അമൃത എത്തുകയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി കുടുംബ വിളക്കില്‍ നിന്ന് പിന്മാറുകയായിരുന്നു അമൃത. മറ്റൊരു അവസരം ലഭിച്ചത് കൊണ്ടാണ് ഈ പിന്മാറ്റം എന്ന് താരം അറിയിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത ഇപ്പോള്‍ പങ്കുവെച്ച ചില ചിത്രങ്ങളാണ് വൈറലാകുന്നത്. ഇതുവരെ കാണാത്ത ലുക്കിലാണ് പുതിയ ചിത്രത്തില്‍ അമൃത എത്തിയത്. നടിയുടെ ലുക്കിനെ കുറിച്ചുള്ള നിരവധി കമന്റ് ഫോട്ടോയ്ക്ക് താഴെ വരുന്നുണ്ട്.
അതേസമയം അഭിനയ ലോകത്തേക്ക് എത്തിയ സമയത്തുള്ള അമൃതയില്‍ നിന്ന് ഇന്നത്തെ അമൃതയിലേക്ക് ഒരുപാട് മാറ്റം കാണാം. ഇതില്‍ എടുത്തു പറയേണ്ടത് നടിയുടെ സൗന്ദര്യം തന്നെ. ഓരോ ദിവസം കഴിയുംതോറും അമൃതയ്ക്ക് സൗന്ദര്യം കൂടിക്കൂടി വരികയാണ്. ഇതിന്റെ രഹസ്യം ചോദിച്ച് ആരാധകര്‍ എത്തി.
View this post on Instagram
കഴിഞ്ഞദിവസം നീലക്കുറിഞ്ഞി കാണാന്‍ പോയതിനെക്കുറിച്ച് പറഞ്ഞിരുന്നു നടി. ഇവിടെ നിന്ന് പകര്‍ത്തിയ മനോഹരമായ വീഡിയോസും പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ ഒട്ടുമിക്ക യാത്രകളിലും അമ്മയും അനുജനും ഉണ്ടാവാറുണ്ട്.