കുടുംബവിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെയാണ് അമൃത നായര്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ആദ്യം ശീതളായിരുന്ന പാര്‍വ്വതി പരമ്പരയില്‍ നിന്നും പോയതിന് പിന്നാലെയാണ് ആ സ്ഥാനത്ത് അമൃത എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അമൃതയെ പ്രേക്ഷകര്‍ ശീതളായി കണ്ടുതുടങ്ങി. താന്‍ അഭിനയത്തിലേക്ക് എത്തിയതിനെക്കുറിച്ചെല്ലാം താരം തുറന്ന് പറഞ്ഞിരുന്നു. ഇനി തന്റെ ലക്ഷ്യം സിനിമയാണെന്നും നേരത്തെ നടി വ്യക്തമാക്കിയിരുന്നു.
ഈയടുത്താണ് അമൃത കുടുംബവിളക്കില്‍ നിന്ന് പിന്മാറിയത്. ഇതിന്റെ കാരണം വ്യക്തമായി പറയാതെയായിരുന്നു അമൃത പോയത്. താനായിട്ട് തന്നെ കുടുംബ വിളക്കില്‍ നിന്ന് പിന്മാറുകയാണെന്നും , ഇപ്പോള്‍ മറ്റു വര്‍ക്കിന്റെ തിരക്കിലാണെന്നൊക്കെയാണ് നേരത്തെ അമൃത പറഞ്ഞത്. എന്നാല്‍ തന്റെ കരിയറില്‍ വലിയ മാറ്റം കൊണ്ടുവന്ന കഥാപാത്രമാണ് ശീതള്‍ കുടുംബവിളക്കിലെ, എല്ലാവരുമായി നല്ല സൗഹൃദത്തില്‍ ആണ്, തന്നെ ഇവിടെ നിന്നും പറഞ്ഞു വിട്ടാല്‍ പോലും പോവില്ല എന്നൊക്കെ താരം നേരത്തെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് താരം സീരിയല്‍ നിന്നു പോയത്.
ഇപ്പോള്‍ അമൃത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചില ചിത്രങ്ങളാണ് വൈറലാകുന്നത്. വിവാഹം കഴിഞ്ഞത് പോലെ താലി അണിഞ്ഞ് നില്ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത് . ചിത്രം വൈറല്‍ ആയതോടെ ചോദ്യവുമായി പ്രേക്ഷകരും എത്തി . അമൃത ചേച്ചിയുടെ വിവാഹം കഴിഞ്ഞോ, ഞങ്ങളോട് ഒരു വാക്ക് പറയാമായിരുന്നു തുടങ്ങിയ കമന്റുകള്‍ ആണ് ചിത്രത്തിന് താഴെ വരുന്നത്. എന്നാല്‍ ഇതിനോട് ഒന്നും താരം പ്രതികരിച്ചിട്ടില്ല. ചിത്രം പങ്കുവെച്ചും എന്നല്ലാതെ തന്റെ വിവാഹം കഴിഞ്ഞു എന്നൊന്നും അമൃത ഇതില്‍ പറഞ്ഞിട്ടില്ല. അതേസമയം തന്റെ പുതിയ വര്‍ക്കിന്റെ ലൊക്കേഷനില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണ് ഇതെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് കുടുംബവിളക്ക്. ഇതിലെ കഥാപാത്രങ്ങളെല്ലാം മികച്ച പ്രകടനം ആണ് കാഴ്ചവെക്കുന്നത്. സുമിത്ര എന്ന കഥാപാത്രവും ഈ കഥാപാത്രത്തെ ചുറ്റിപറ്റിയുമാണ് കഥ മുന്നോട്ട് പോവുന്നത്. ഇതില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ശീതള്‍ . ഇതില്‍ ശീതളായി വന്നതോടെയാണ് അമൃത നായര്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.