സീരിയല്‍ കുടുംബവിളക്കിന് കാഴ്ചക്കാര്‍ ഏറെയാണ്. സിനിമാതാരങ്ങളും സീരിയല്‍ താരങ്ങളും ഇതില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എല്ലാവരും മികച്ച അഭിനയം തന്നെയാണ് കാഴ്ചവെക്കുന്നത്. ഇതില്‍ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന അമൃത നായര്‍ ഈ അടുത്താണ് കുടുംബവിളക്കില്‍ നിന്ന് പിന്മാറിയത് , ഇതേക്കുറിച്ച് വിശദമായി തന്നെ അമൃത പറഞ്ഞിരുന്നു. എന്നാല്‍ നടി ആതിര മാധവും ഈ അടുത്ത് പരമ്പരയില്‍ നിന്ന് പിന്മാറിയിരുന്നു.
ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തില്‍ നിന്നാണ് ആതിര പോയത്. അതേസമയം ഗര്‍ഭിണി ആയതിനെ തുടര്‍ന്നാണ് തല്ക്കാലം അഭിനയത്തോട് ഈ നടി ബൈ പറഞ്ഞത്. ഈ രണ്ടു താരങ്ങളെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ശരിക്കും മിസ്സ് ചെയ്യുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇരുവരും തങ്ങളുടെ വിശേഷം പങ്കുവെച്ച് എത്താറുണ്ട് . അമൃത പങ്കുവയ്ക്കുന്ന ഒട്ടുമിക്ക വീഡിയോയിലും ആതിര ഉണ്ടാവാറുണ്ട് . ഇടയ്ക്കിടെ ആതിരയെ കാണാനും അമൃത വീട്ടിലേക്ക് പോകാറുണ്ട്.
ആതിരക്ക് പിറക്കാന്‍ പോകുന്ന കുഞ്ഞിനെ മരുമകന് ആയിട്ടാണ് കാണുന്നതെന്ന് പലപ്പോഴും നടി പറഞ്ഞിട്ടുണ്ട്. ഇത്തവണ ആതിരയുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളും ആയിട്ടാണ് അമൃതയും അമ്മയും വീട്ടിലേക്ക് പോയത്. ഇരുവരും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതും, വിശേഷങ്ങള്‍ പങ്കുവെക്കുന്നതും വീഡിയോയില്‍ കാണാം.