Film News

ഈ ബന്ധം ഒരു വര്‍ഷം തികയ്ക്കില്ല എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി; വിവാഹത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ച് അമൃതയും ഗോപി സുന്ദറും

മലയാളികള്‍ക്ക് പ്രിയങ്കരിയായ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയില്‍ മത്സരാര്‍ത്ഥിയായി എത്തിയാണ് അമൃത മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. ഗായികയായും അവതാരികയായും തിളങ്ങിയ അമൃതയ്ക്ക് വലിയ ആരാധകര്‍ തന്നെയുണ്ട്.

- Advertisement -

നടന്‍ ബാലയുമായുള്ള വിവാഹ മോചനത്തിന് പിന്നാലെ സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെ അമൃത വിവാഹം കഴിച്ചിരുന്നു. ഒരു വര്‍ഷം മുന്നേയായിരുന്നു ഇരുവരും വിവാഹം കഴിച്ചത്.

ഗോപി സുന്ദറിന്റെ മൂന്നാം വിവാഹവും അമൃതയുടെ രണ്ടാം വിവാഹവുമായിരുന്നു ഇത്. വിവാഹത്തിന് പിന്നാലെ ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ എത്തിയിരുന്നു.

വലിയ രീതിയിലുള്ള സോഷ്യല്‍ മീഡിയ അറ്റാക്ക് ഇരുവര്‍ക്കും എതിരെ എത്തിയിരുന്നു. ഈ ബന്ധം ഒരു വര്‍ഷം പോലും പോകില്ല എന്നായിരുന്നു വിമര്‍ശകര്‍ പറഞ്ഞത്.

എന്നാല്‍ ഇത്തരം വിമര്‍ശനം പറഞ്ഞവര്‍ക്കുള്ള മറുപടി എന്ന രീതിയില്‍ അമൃതയും ഗോപി സുന്ദറും പങ്കുവച്ച പോസ്റ്റാണ് ശ്രദ്ദ നേടുന്നത്.
വിവാഹത്തിന്റെ ഒന്നാം വാര്‍ഷികം ആയതിന്റെ സന്തോഷമാണ് ഇരുവരും പങ്കുവയ്ക്കുന്നത്.

ക്ഷേത്രത്തില്‍ വച്ചുള്ള ഫോട്ടോ പങ്കുവച്ച് ഒരു വര്‍ഷം എന്ന് ഇരുവരും കുറിച്ചു. പിന്നാലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്തെത്തിയത്.

ഈ ബന്ധം ഒരു വര്‍ഷം പോലും തികയ്ക്കില്ല എന്ന് പറഞ്ഞവരുടെ വായടപ്പിക്കുന്ന മറുപടിയാണ് ഈ ചിത്രമെന്നാണ് അമൃതയുടെയും ഗോപി സുന്ദറിന്റെയും ആരാധകര്‍ പറയുന്നത്.

2022 മെയ്യില്‍ ആയിരുന്നു ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ ഫോട്ടോ പുറത്തുവന്നത്. ‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’, എന്നായിരുന്നു നല്‍കിയിരുന്ന ക്യാപ്ഷന്‍.

പിന്നാലെ ഇരുവരും ഒന്നിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തളും പുറത്തുവന്നു. ഒടുവില്‍ അമൃതയും ഗോപി സുന്ദറും വിവാഹിതരാകുകയും ചെയ്തു.

 

Abin Sunny

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

6 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

7 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

7 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

7 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

8 hours ago