Kerala News

അമൃത് പദ്ധതിയിൽ തുടർച്ചയായ നാലു വർഷങ്ങളിലും മികച്ച പ്രകടനവുമായി കേരളം

നഗര വികസനത്തിനായി കേന്ദ്ര -സംസ്ഥാന ഗവണ്മെന്റുകൾ സംയുക്തമായി നടപ്പാക്കുന്ന അമൃത് പദ്ധതിയിൽ സംസ്ഥാനം തുടർച്ചയായ നാലാം വർഷവും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇപ്രകാരം നേട്ടങ്ങൾ കൈവരിച്ചതിനു തുടർച്ചയായി അംഗീകാരം ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. പ്രോത്സാഹനമായി 59.52 കോടി രൂപയാണ് നാലുവർഷം കൊണ്ട് സംസ്ഥാനത്തിനു ലഭിച്ചത്. നഗരങ്ങളിലെ ജനവിഭാഗങ്ങളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും നഗരങ്ങളിലെ അടിസ്ഥാന ഭൗതീക സൗകര്യങ്ങളും സേവനങ്ങളും പ്രത്യേകിച്ച് ശുദ്ധജലവിതരണം, ദ്രവമാലിന്യ സംസ്ക്കരണം, നഗര ഗതാഗതം തുടങ്ങിയ മേഖലകളുടെ വികസനത്തിനായി നടപ്പിലാക്കുന്ന ഈ പദ്ധതി സംസ്ഥാനത്തെ ആറു കോർപ്പറേഷനുകളിലും ആലപ്പുഴ, ഗുരുവായൂർ, പലക്കാട് എന്നീ മുനിസിപ്പാലിറ്റികളിലുമായി ആകെ ഒൻപത് നഗരങ്ങളിലാണ് നടപ്പിലാക്കുന്നത്. സംസ്ഥാന സർക്കാരിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വിഹിതമായി 1,196 കോടി രൂപയും കേന്ദ്രസർക്കാർ വിഹിതമായി 1,161 കോടി രൂപയുമാണ് പദ്ധതിക്കായി ആകെ ചെലവഴിക്കുന്നത്.

- Advertisement -

ശുദ്ധജല വിതരണം, സ്വിവറേജ് ആന്റ് സെപ്റ്റേജ്, സ്റ്റോം വാട്ടർ ഡ്രെയിനേജ്, അർബൻ ട്രാൻസ്പോർട്ട്, പാർക്ക് എന്നീ അഞ്ച് മേഖലകളിലായി മൂന്ന് സംസ്ഥാന വാർഷിക കർമ്മ പദ്ധതികളിലുൾപ്പെടുത്തി 2,357 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 1,008 പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. നിലവിൽ 2,357 കോടി രൂപയുടെ 1,008 പദ്ധതികൾക്ക് ഭരണാനുമതിയും 2,144 കോടി രൂപയുടെ 1,003 പദ്ധതികൾക്ക് സാങ്കേതികാനുമതിയും നൽകിയിട്ടുണ്ട്. 2,136 കോടി രൂപയുടെ 1,002 പദ്ധതികളുടെ ടെന്റർ നടപടികൾ നടത്തിയിട്ടുണ്ട്. 1,761 കോടി രൂപയുടെ 955 പദ്ധതികളുടെ പ്രവൃത്തികൾ നടന്നുവരുന്നു. 459 പദ്ധതികളുടെ നിർവ്വഹണം ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്.

ശുദ്ധജല വിതരണം കാര്യക്ഷമമാക്കുന്ന പ്രവർത്തനങ്ങൾക്കാണ് പദ്ധതിയിൽ പ്രഥമ പരിഗണന നൽകിയിരിക്കുന്നത് ആകെ പദ്ധതി തുകയായ 2,357 കോടി രൂപയിൽ 1,098 കോടി രൂപ ശുദ്ധജല വിതരണ മേഖലയ്ക്കായിട്ടാണ് മാറ്റിവച്ചിരിക്കുന്നത്. ഇതിൽ ഭരണാനുമതി ലഭിച്ച 175 പദ്ധതികളിൽ 170 പദ്ധതികൾക്കും പ്രവർത്തനാനുമതി നൽകുകയും 52 പദ്ധതികൾ പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. 549 കോടി രൂപയാണ് ഈ മേഖലയിൽ നാളിതുവരെ ചെലവഴിച്ചത്.

സ്വിവറേജ് ആന്റ് സെപ്റ്റേജ് മേഖലയിൽ 550 കോടി രൂപയുടെ 137 പദ്ധതികൾക്കാണ് ഭരണനാനുമതി നൽകിയത്. ഇതിൽ 101 പദ്ധതികൾക്ക് പ്രവർത്തനാനുമതി നൽകുകയും 43 പദ്ധതികൾ പൂർത്തീകരിക്കുകയും ചെയ്തു. സ്റ്റോം വാട്ടർ ഡ്രെയിനേജ് മേഖലയിൽ വിഭാവനം ചെയ്ത 497 പദ്ധതികളിൽ 316 പദ്ധതികളും പൂർത്തീകരിച്ചു. നഗര ഗതാഗത മേഖലയിൽ സൈക്കിൾ ട്രാക്കുകളുടെയും നടപ്പാതകളുടെയും ഫുട് ഓവർ ബ്രിഡ്ജുകളുടെയും ആകാശപ്പാതകളുടെയും അടിപ്പാതകളുടെയും നിർമ്മാണമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 165 കോടി രൂപയുടെ 117 പദ്ധതികൾക്കാണ് ഈ മേഖലയിൽ പ്രവർത്തനാനുമതി കൊടുത്തിട്ടുള്ളത്. നഗരങ്ങളിലെ തുറസ്സായ സ്ഥലങ്ങളുടെയും പാർക്കുകളുടെയും നവീകരണത്തിനും നിർമ്മിതിയ്ക്കുമായി 46.48 കോടി രൂപയുടെ 73 പദ്ധതികൾക്ക് ഭരണാനുമതി നൽകുകയും ഇതിൽ 70 പദ്ധതികൾക്ക് പ്രവർത്തനാനുമതി നൽകുകയും 21 പദ്ധതികൾ പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.

ബ്രഹ്മകുളം പാർക്ക് കണ്ണൂർ, നെഹ്രൂ പാർക്ക് തൃശൂർ, രാമമന്ദിരം പാർക്ക് കണ്ണൂർ, സെന്റ് ജോൺസ് പാർക്ക് കൊച്ചി, സ്റ്റേഷൻ കടവ് പാർക്ക് തിരുവനന്തപുരം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുകയും നവീകരിക്കുകയും ചെയ്ത പാർക്കുകളാണ്. തിരുവനന്തപുരം കോർപ്പറേഷൻ പരിസരത്തു പൂർത്തീകരിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗ്, വിവിധ നഗരസഭകളിയായി പൂർത്തീകരിച്ച 52 കുടി വെള്ള പ്രോജക്ടുകൾ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ പ്രധാനപെട്ട പ്രവർത്തനങ്ങളാണ്.

2015 ൽ ആരംഭിച്ച പദ്ധതി ആദ്യ കാലങ്ങളിൽ വേണ്ടത്ര പുരോഗതി ഉണ്ടായിരുന്നില്ല. എൽ എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം മിഷൻ ഡയറക്ടറേറ്റ് പുന:സംഘടിപ്പിച്ച് ആവശ്യമായ പിന്തുണ ഉറപ്പാക്കുകയും വിവിധ നഗരങ്ങളിലായി 13 എഞ്ചിനീയർമാരുടെയും 29 ഓവർസിയർമാരുടെയും തസ്തികകൾ സൃഷ്ടിക്കുകയും നിയമനം നടത്തുകയും ചെയ്തു

mixindia

Recent Posts

കല്ല്യാണം കഴിഞ്ഞവരാണെങ്കിലും ചിലരെ കണ്ടാൽ ആകർഷണം തോന്നില്ലേ. നമ്മുടെ ഉള്ളിലെ ഹോർമോൺസ് ആണ് നമ്മുടെ ഫീലിംഗ്സിനെ കൺട്രോൾ ചെയ്യുന്നത്. ജാസ്മിൻ ഉദ്ദേശിച്ചത് ഇതാണ്

തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്നും എന്നാൽ ഇത് പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് മോഹൻലാലിന്റെ ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി. ഇപ്പോഴിതാ ഈ 'ബോർഡറിനെ'…

4 hours ago

ജിന്റോ തന്റെ വസ്ത്രത്തെക്കുറിച്ച് പറഞ്ഞത് എനിക്ക് ഒട്ടും സഹിച്ചില്ല.സീരിയലിലെ വേദിക അല്ല റിയൽ ലൈഫിൽ ഞാൻ

പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശരണ്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ഈ ഡ്രസ്സിങ് രീതി…

5 hours ago

ഞാന്‍ കെട്ടിപ്പിടിക്കുകയും കടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യും.ജാസ്മിന് പുറമേ റെസ്മിന്റെ പേര് കൂടി ചേര്‍ത്ത് ഗബ്രിയെ മോശക്കാരനാക്കുന്നു

മലയാളം ബിഗ്ബോസിലൂടെ കോളിളക്കം തീർത്ത താരങ്ങളാണ് ഗബ്രിയും ജാസ്മിനും.100 ദിവസം വീടിനകത്തുനിന്ന് ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് എല്ലാവരും കരുതിയിരുന്ന താരമാണ്…

5 hours ago

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

6 hours ago

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

6 hours ago

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

7 hours ago