Film News

കുറച്ചു ബാധ്യതകൾ ഒക്കെ തീർക്കാനുണ്ട്, അതുകഴിഞ്ഞ് മാത്രമായിരിക്കും വിവാഹം, പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ ജീവിതമായിരുന്നു, സൗന്ദര്യമില്ല എന്ന പേരിൽ ഒരുപാട് കളിയാക്കലുകൾ നേരിട്ടിട്ടുണ്ട് – കുടുംബവിളക്കിലെ ശീതൾ

ടെലിവിഷൻ റെട്ടിങ്ങുകളിൽ ഏറ്റവും മുൻ പന്തിയിൽ നിൽക്കുന്ന പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. എല്ലായ്പ്പോഴും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒന്നിൽ കുടുംബ വിളക്ക് ഉണ്ടാകും. കുടുംബ പ്രേക്ഷകർക്ക് അത്രയെറെ പ്രിയപ്പെട്ടതാണ് ഈ പരമ്പര. വളരെ ആകാംക്ഷാ പൂർവ്വം ആണ് ഇതിൻറെ ഓരോ എപ്പിസോഡിനും പ്രേക്ഷകർ കാത്തിരിക്കാറ്.

- Advertisement -

പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളാണ് ശീതൾ. ഏതാണ്ട് വില്ലത്തിയോട് സമം ആയിട്ടായിരുന്നു ശീതൾ എന്ന കഥാപാത്രത്തിൻറെ ആരംഭം. പക്ഷേ ഇടയിൽ വെച്ച് കഥാപാത്രത്തിൻറെ വഴി മാറി. ഇന്ന് അമ്മ സുമിത്രയുടെയുടെ സ്നേഹ നിധിയായ മകളാണ് ഈ കഥാപാത്രം. സുമിത്രയ്ക്ക് ഒരു കൈ സഹായം എന്നൊക്കെ വേണമെങ്കിൽ പറയാം.

ഇന്ന് പരമ്പരയുടെ നെടും തൂണായി ഈ കഥാപാത്രവും. സുമിത്ര ശീതൾ കോംബോയ്ക്കാണ് ആരാധകരെറേയും. ഈ കഥാപാത്രത്തെ മിനി സ്ക്രീനിൽ അവതരിപ്പിക്കുന്നത് അമൃത നായരാണ്. വളരെ നെഗറ്റീവായ സാഹചര്യങ്ങളിൽ നിന്നാണ് അമൃത ഇന്ന് ഈ നിലയിലേക്ക് എത്തിയിരിക്കുന്നത്. ദാരിദ്ര്യവും പട്ടിണിയും ഒക്കെ അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് അമൃത. സെയിൽസ് ഗേൾ ആയിരുന്നു താരം മുൻപ്. പിന്നീട് അവിചാരിതമായി മോഡലിങ്ങിലേക്ക് തിരിയുകയായിരുന്നു.

തൻറെ ജീവിത കഥ അമൃത തന്നെയാണ് ഒരു അഭിമുഖത്തിൽ വിവരിക്കുന്നത്. സെയിൽസ് ഗേൾ ആയിട്ടാണ് തുടക്കം. ഇപ്പോൾ വലിയ കുഴപ്പമില്ലാതെ പോകുന്നു. പരമ്പരയിലേക്ക് എത്തിപ്പെടുന്നത് ജോസ് പേരൂർക്കട വഴിയാണ്. കുടുംബ വിളക്കിലെ സംവിധായകനായ മഞ്ജു ധർമ്മൻ സാറിനോട് ഒരുപാട് നന്ദി അറിയിക്കാൻ ഉണ്ട്. മുഴുവൻ ടീമും വലിയ പിന്തുണയാണ് നൽകുന്നത്. അഭിനയ ജീവിതത്തിൽ എത്തിപെട്ടപ്പോൾ ഒരുപാട് ഒരുപാട് ഇൻസൽട്ടുകൾ നേരിട്ടിട്ടുണ്ട്. കാണാൻ ഭംഗി ഇല്ലെന്നും അഭിനയം തീരെ മോശമാണെന്നും കേട്ടിട്ടുണ്ട്. ഒരുപക്ഷേ അതൊക്കെ തന്നെ ആകാം പ്രചോദനം. ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്. സിനിമ കിട്ടിയാൽ മാത്രമേ എൻറെ ജീവിതത്തിൽ പല കാര്യങ്ങളും ചെയ്തു തീർക്കാൻ ആകൂ. ദൈവം അനുഗ്രഹിച്ച് നല്ല പ്രോജക്ടുകൾ കിട്ടുമായിരിക്കും. കുറച്ചു ബാധ്യതയും ഒക്കെ തീർക്കാനുണ്ട്. അതിനൊക്കെ ശേഷം മാത്രമേ വിവാഹം ഉണ്ടാകൂ. തനിക്ക് ഇപ്പോൾ പ്രണയം ഒന്നുമില്ല എന്നും താരം പറഞ്ഞു. പലപേരുകളും കൂട്ടി അഭ്യൂഹങ്ങൾ വരുന്നുണ്ട് പക്ഷേ അതൊന്നും സത്യമല്ല. അമൃത പറഞ്ഞു.

Athul

Recent Posts

നല്ല പാരന്റിങ് ഇല്ലാത്ത പെണ്‍കുട്ടികള്‍ ആണെങ്കില്‍ സെക്‌സ് വര്‍ക്കിലേക്ക് പോകും. ആ റാക്കറ്റില്‍ നിന്ന് പുറത്തു വരാന്‍ സാധിക്കില്ല.

വനിതാ സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ പ്രശസ്തിയിലെത്തിയ താരമാണ് കാളി. നിരവധി സിനിമകളില്‍ നടിമാരുടെ ഡ്യൂപ്പായിട്ടൊക്കെ അഭിനയിച്ച് ശ്രദ്ധിക്കപ്പെടാന്‍ താരത്തിന്…

44 mins ago

ദിൽഷ എങ്ങനെയാണ് വിന്നറായതെന്ന് നാട്ടിലുള്ള എല്ലാർക്കും അറിയാം!അതുപോലെ ആവുമോ ജാസ്മിൻ

ജാസ്മിനോ ജിന്റോയോ ഇവരായിരിക്കും ടോപ്പ് ടു എന്നതാണ് ഏറെയും പ്രവചനങ്ങൾ. ഒരു വിഭാ​ഗം ജിന്റോ തന്നെയാകും വിജയിയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.…

2 hours ago

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വത്തിനു സാധ്യതയെന്ന് എലോൺ മസ്‌ക്, കേട്ടപാടെ ഇന്ത്യയിലേത് നല്ലതെന്ന് രാജീവ്

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ…

2 hours ago

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

5 hours ago

‘അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍’.ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ റെസ്മിൻ

ജാസ്മിന്‍, ജിന്റോ, അർജുന്‍, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര്…

6 hours ago

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

17 hours ago