ഇപ്പോള്‍ ഗായിക അമൃത സുരേഷിനെയും നടന് ബാലയെയും സംബന്ധിച്ച വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വിവാഹ മോചിതരായ ഇവര്‍ ഇത്രയും കാലം വലിയ കുഴപ്പങ്ങളൊന്നും ഇല്ലാതെ പരസ്പരം സഹകരിച്ചാണ് മുന്നോട്ട് പോയത്. എന്നാല്‍ കഴിഞ്ഞ ദിവസം അത് തെറ്റിച്ചു കൊണ്ടുള്ള ചില വാര്‍ത്തയാണ് പുറത്തുവന്നത്. മകള്‍ അവന്തികയ്ക്ക് കൊവിഡ് വന്നുവെന്നും ബാലയെ കാണിക്കുന്നില്ലെന്നൊക്കെയുള്ള വാര്‍ത്ത പുറത്തുവന്നിരുന്നു.
ഇതില്‍ പ്രതികരിച്ച് അമൃതയും രംഗത്ത് വന്നിരുന്നു. ബാല പറയുന്നത് തെറ്റാണെന്ന് കാണിച്ച് തെളിവ് സഹിതം ആണ് അമൃത ഇതില്‍ പ്രതികരിച്ചത്. ഇവര്‍ സംസാരിച്ച വോയിസ് ക്ലീപ്പും പുറത്തുവന്നിരുന്നു. ഇത് എങ്ങനെ പുറത്തുവന്നു എന്നും അമൃത ചോദിച്ചിരുന്നു. ഇതിനിടെ വാര്‍ത്ത കൊടുത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരും താരം പറഞ്ഞിരുന്നു. ഇപ്പോള്‍ മകള്‍ പാപ്പുവും അമൃതയുടെ അമ്മയും ഈ കാര്യത്തില്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ്.
ഇപ്പോള്‍ ലൈവില്‍ ഞങ്ങള്‍ സംസാരിക്കാന്‍ കാരണം പാപ്പുവിന് കൊവിഡ് പോസിറ്റാവണെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് ഏത് ഡോക്ടര്‍ ആണ് പറഞ്ഞത്; നോക്കൂ മോള് സുഖമായി ഇരിക്കുന്നു. എന്തിനാണ് ഇങ്ങനെ വ്യാജ വാര്‍ത്തകള്‍ ഇറക്കുന്നത്, ഒരു നിമിഷം ചിന്തിക്കൂ, നിങ്ങള്‍ക്കുമില്ലേ കുട്ടികള്‍, എത്ര കോളുകളാണ് രാവിലെ മുതല്‍ ഞങ്ങള്‍ക്ക് വരുന്നത്, കൊവിഡ് എന്ന പേര് പറയാന്‍ പോലും പേടിക്കുന്ന സമയമാണ്. പാപ്പുവിന് ഒരു കുഴപ്പവുമില്ല, അവള് അവളുടെ ലോകത്താണ്, അമ്മമ്മ ലൈവില്‍ പറയുന്നു.
ഇതിനിടെ പാപ്പുവും ലൈവില്‍ കയറി എനിക്ക് ഒരു കൊറോണയും ഇല്ല, ഇനി വന്നാല്‍ ആ ദിവസം തന്നെ അമ്മമ്മ അതിനെ അടിച്ചു പുറത്താക്കും എന്ന് പാപ്പുവും പറയുന്നത് വീഡിയോയില്‍ കാണാം. നേരത്തെയും പാപ്പു സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. അമ്മക്കൊപ്പും വീഡിയോയിലും പാപ്പും എത്താറുണ്ട്. ഇപ്പോള്‍ മകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്. അമ്മയെ പോലെ പാട്ടില്‍ കഴിവ് തെളിയിച്ചിട്ടുണ്ട് മകളും.
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…
വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…