World

പറക്കും കാറിന് അനുമതി നല്‍കി അമേരിക്ക; പൂര്‍ണ്ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനം 177 കി.മീ വേഗതയില്‍ സഞ്ചരിക്കുമെന്ന് കമ്പനി

വാഷിങ്ടണ്‍: പറക്കും കാറിന് നിയമാനുമതി നല്‍കി യു.എസ് ഗവണ്‍മെന്റ്. അലെഫ് എയറോനോട്ടിക്‌സിന്റെ പറക്കും കാറിനാണ് അമേരിക്കന്‍ ഗവണ്‍മെന്റിന്റെ നിയമാനുമതി ലഭിച്ചത്.

- Advertisement -

പറക്കും കാറിന് അനുമതി ലഭിച്ച കാര്യം കമ്പനിയാണ് അറിയിച്ചത്. യു.എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ (എഫ്.എ.എ) പ്രത്യേക ആകാശഗമന യോഗ്യത സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി കമ്പനി അറിയിച്ചു.

ഇതോടെ നിയമാനുസൃതമായി ഇത്തരം കാറുകള്‍ അമേരിക്കയില്‍ സഞ്ചരിക്കാമെന്ന് കമ്പനി അറിയിക്കുന്നു. ഇത്തരത്തിലുള്ള വാഹനത്തിന് യു.എസില്‍ ഇതാദ്യമായാണ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നത്.

പൂര്‍ണ്ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനമാകുമിത്. 177 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രണ്ടുപേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. മൂന്ന് ലക്ഷം ഡോളറാണ് കാറിന്റെ വില.

പറക്കും കാറുകള്‍ 2025 അവസാനത്തോടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. നിരവധി മുന്‍കൂര്‍ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ടെന്നും കമ്പനി സി.ഇ.ഒ ജിം ദുഖോവ്‌നി പറഞ്ഞിരുന്നു.

അതേസമയം റോഡിലുണ്ടാവുന്ന ട്രാഫിക്കിനും വാഹനാപകടങ്ങള്‍ക്കും മുകളിലൂടെ കാറിന് പറക്കാന്‍ സാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

 

Abin Sunny

Recent Posts

മുസ്ലിംങ്ങള്‍ക്കിടയില്‍ വലിയ മാറ്റം വന്നു.ബി ജെ പി ജയിച്ച് വരും.മോദിയുടെ സ്വപ്നം പോലെ തന്നെ എല്ലാം നടക്കും

മൂന്നാമതും ബി ജെ പി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.…

3 hours ago

ഇത് ചരിത്രം!സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം…

4 hours ago

ആ മരണവാർത്തയിൽ ഇത്ര ഷോ വേണമായിരുന്നോ എന്ന് കമന്റ്.മറുപടി കുറിപ്പുമായി സായിക്ക് പിന്തുണ പറഞ്ഞ് ശാലിനി

വളരെ സൈലന്റായി കാര്യങ്ങള്‍ മനസ്സിലാക്കി മുന്നേരുന്ന ഒരാളാണ് സായ് കൃഷ്ണ.കഴിഞ്ഞ ദിവസം സായിയുടെ ഭാര്യ ബിഗ്ബോസ് ഹൗസിൽ വന്നിരുന്നു.സായിയുമായുള്ള സംസാരത്തിന്…

4 hours ago

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

6 hours ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

8 hours ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

10 hours ago