‘അമേരിക്ക’ എന്ന് പേരിലുള്ള യുകെയിലെ ബ്ലെൻഹേം കൊട്ടാരത്തിലെ ടോയ്ലറ്റ് മോഷണം പോയി.ഈ സ്വര്‍ണ്ണ ക്ലോസറ്റ് ന്യൂയോർക്കിലെ ഗുഗ്ഗൻഹൈം മ്യൂസിയത്തിലും പ്രദർശിപ്പിച്ചിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2016 -ലാണ് ഇവിടെ ക്ലോസറ്റ് പ്രദർശനത്തിന് വച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്ത് കാവല്‍ നില്ക്കുന്ന സമയങ്ങളിൽ ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഈ സ്വര്‍ണ്ണ ക്ലോസറ്റ് ഉപയോഗിക്കാനുള്ള അവസരം കിട്ടിയിരുന്നു.
എന്നാല്‍, ബ്ലെന്‍ഹെയിം കൊട്ടാരത്തിൽ പ്രദർശനത്തിനിടെ ക്ലോസറ്റ് മോഷണം പോയപ്പോൾ അമ്പരന്നുപോയി എന്നാണ് അന്ന് ബ്ലെൻഹൈം പാലസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡൊമിനിക് ഹെയർ പ്രതികരിച്ചിരുന്നത്. ഏറെ സുരക്ഷയിലാണ് ഈ ക്ലോസറ്റ് വച്ചിരുന്നത്. എപ്പോഴും അതിലേക്ക് ശ്രദ്ധ പതിഞ്ഞിരുന്നു, എന്നിട്ടും എങ്ങനെ അതിവിദഗ്ദ്ധമായി ആരുടേയും കണ്ണിൽ പെടാതെ ആ സ്വർണ ക്ലോസറ്റ് കടത്തിക്കൊണ്ടുപോയി എന്നതായിരുന്നു എല്ലാവരുടേയും അത്ഭുതം.