മലയാളികൾക്ക് സുപരിചിതമായ താരമാണ് നടി അമ്പിളി.ഓരോ കലോത്സവം വരുമ്പോഴും മലയാളികള്‍ ഓര്‍ക്കുന്ന് രണ്ട് മുഖങ്ങളുണ്ട്. നടിമാരായ നവ്യ നായരേയും അമ്പിളി ദേവിയേയും. ഇരുവരും കലോത്സവത്തിലൂടെ സിനിമയിലെത്തിയവരാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കലോത്സവ വേദിയില്‍ കലാതിലകപ്പട്ടം നഷ്്ടമായപ്പോള്‍ പൊട്ടിക്കരഞ്ഞ നവ്യ നായരുടെ മുഖം ഇന്നും ആരും മറന്നു കാണില്ല. അന്ന് അമ്പിളി ദേവിയായിരുന്നു വിജയിച്ചത്.ഇപ്പോഴിതാ അമ്പിളി ദേവി പറഞ്ഞ വാക്കുകളും വാര്‍ത്തയായി മാറുകയാണ്. കൊല്ലത്താണ് ഇത്തവണ കലോത്സവം. അമ്പിളി ദേവിയാകട്ടെ കൊല്ലം കാരിയും. അതുകൊണ്ട് തന്നെ താരം കലോത്സവ വേദിയിലെത്തുകയും ചെയ്തു. കലോത്സവ വേദികളെ കലാ ജീവിതത്തിന്റെ തുടക്കമായി വേണം കുട്ടികള്‍ കാണാനെന്നാണ് അമ്പിളി ദേവി പറയുന്നത്.
താരത്തിന്റെ വാക്കുകൾ ഇതാണ്,ജീവിതത്തില്‍ ജയവും പരാജയവും ഉണ്ടാകും. പരാജയത്തില്‍ മനസ് മടുപ്പിക്കാതെ, വിജയത്തിന്റെ ചവിട്ടു പടിയായി കണ്ട് മുന്നോട്ട് പോകണം എന്നാണ് കുട്ടികളോടായി അമ്പിളി ദേവി പറയുന്നത്. പിന്നാലെ താരം നവ്യയുമായി അന്നുണ്ടായ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ട്. നവ്യയുമായി അതിനുശേഷം ഒരുപാട് വട്ടം കണ്ടിട്ടില്ല. ഇപ്പോള്‍ എല്ലാ വര്‍ഷവും ആ വീഡിയോ ക്ലിപ്പ് പിന്നെയും പ്രചരിക്കാറുണ്ട്. അത് പലരും പോസിറ്റിവായും നെഗറ്റീവ് ആയും എടുക്കാറുണ്ടെന്നാണ് താരം പറയുന്നുണ്ട്.
നവ്യ തന്നെ അതിന് വിശദീകരണം പലവട്ടം നല്‍കിക്കഴിഞ്ഞു. ഇനി അതിനെ ക്കുറിച്ച് പിന്നെയും പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും അമ്പിളി ദേവി പറയുന്നു. വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അന്ന് വിജയിച്ച അമ്പിളി എവിടെ നില്‍ക്കുന്നു തോല്‍ക്കേണ്ടി വന്ന നവ്യ ഇപ്പോള്‍ എവിടെ നില്‍ക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. അന്ന് അമ്പിളി ദേവി സിനിമാ നടിയും നവ്യ വിദ്യാര്‍ത്ഥിയും ആയിരുന്നു.അതേസമയം വിമര്‍ശനങ്ങള്‍ക്കെതിരേയും ചിലര്‍ രംഗത്തെത്തുന്നുണ്ട്. അമ്പിളി ഇപ്പോഴും കലാരംഗത്തു ഉണ്ട്.. നവ്യ ഒരു ബ്രേക്ക് എടുത്ത് തിരിച്ചു വന്നു.. രണ്ടുപേരും ഇവിടെ തന്നെയുണ്ട്. പിന്നെ പേഴ്‌സണല്‍ വെച്ച് അളക്കേണ്ട കാര്യമുണ്ടോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. അമ്പിളി ദേവി സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ രംഗത്തും സാന്നിധ്യം അറിയിച്ച താരമാണ്.