മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടമുള്ള നടിയാണ് അമ്പിളി.പ്രതിസന്ധികളില്‍ തളരാതെ ജീവിതവുമായി മുന്നോട്ട് പോവുകയാണ് താരം. ഇതിനിടയില്‍ നടിയുടെ വീട്ടിലെ പുതിയൊരു സന്തോഷമാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയില്‍ അമ്പിളി സൂചിപ്പിച്ചിരിക്കുന്നത്. മക്കളുടെ കൂടെയുള്ള മനോഹരമായൊരു വീഡിയോയായിരുന്നു കഴിഞ്ഞ ദിവസം നടി പോസ്റ്റ് ചെയ്തത്.ഹാപ്പി ബെര്‍ത്ത്‌ഡേ അജുക്കുട്ട എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നതും. മക്കള്‍ രണ്ട് പേരെയും എടുത്തും ഉമ്മ കൊടുത്തും സ്‌നേഹിക്കുകയും ലാളിക്കുകയുമൊക്കെ ചെയ്യുന്ന നടിയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. അമ്പിളിയുടെ ഇളയമകന്‍ അജു എന്ന അര്‍ജുന്റെ ജന്മദിനമാണ്.
നമ്മുടെ ജീവിതത്തില്‍ എത്ര വിഷമങ്ങള്‍ ഉണ്ടങ്കിലും നമ്മുടെ മക്കളുടെ കളിയും ചിരിയുമൊക്കെ കണ്ടാല്‍ ആ സങ്കടങ്ങളൊക്കെ പോകുമെന്നാണ് പുതിയ വീഡിയോയില്‍ അമ്പിളി പറഞ്ഞിട്ടുള്ളത്. ജീവിതത്തില്‍ ഒരുപാട് വിഷമങ്ങള്‍ ഉണ്ടായപ്പോള്‍ ജീവിതം തന്നെ വേണ്ടെന്ന് തോന്നിപോയ നിമിഷങ്ങള്‍ ഉണ്ടായിരുന്നു. അപ്പോഴൊക്കെ മക്കളാണ് തനിക്ക് ശക്തി നല്‍കിയതെന്നും നടി പറഞ്ഞിരുന്നു. മാത്രമല്ല കുഞ്ഞ് ജനിച്ചത് മുതലുള്ള വീഡിയോയും താരം പങ്കുവെച്ചു.
അതെ സമയം നടിയുടെ വീഡിയോ പുറത്ത് വന്നതോടെ മകനും അമ്മയ്ക്കും ആശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍. അജുകുട്ടന് ആശംസകള്‍ അറിയിച്ചെത്തിയിട്ടുള്ളത്. അമ്മയുടെ ചക്കരക്കുട്ടിയാണ്. എന്നും അമ്മയെ നോക്കി ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ, നിങ്ങള്‍ സന്തോഷായി ഇരിക്കുന്നത് കാണുമ്പോള്‍ തന്നെ സന്തോഷമാണ്. തളര്‍ത്തി പോകുന്നവരുടെ മുന്‍പില്‍ തളരാതെ ഇങ്ങനെ തന്നെ ജീവിക്കണം.അമ്പിളിയ്ക്ക് ഇതുപോലൊരു അച്ഛനെയും അമ്മയെയും കിട്ടിയത് വലിയ ഭാഗ്യമാണ്. അമ്മയ്ക്ക് തണലായി നില്‍ക്കുന്ന മൂത്ത മോനും ആശംസകള്‍. രണ്ട് തങ്കകുടങ്ങളാണ് അമ്പിൡയ്ക്കുള്ളത്. ഇത് കാണുമ്പോള്‍ തന്നെ മനസ്സിനൊരു കുളിര്‍മയാണ്. അമ്മയുടെയും മക്കളുടെയും സ്‌നേഹം കാണുമ്പോള്‍ സന്തോഷമാണ്.