Film News

‘കുപ്പികൊണ്ട് ലൈംഗികമായി ആക്രമിച്ചു’; ജോണി ഡെപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍; കോടതിയില്‍ പൊട്ടിക്കരഞ്ഞ് ആംബര്‍ ഹേഡ്

ഹോളിവുഡ് താരം ജോണി ഡെപ്പിനെതിരെ നടിയും മുന്‍ ഭാര്യയുമായ ആംബര്‍ ഹേഡിന്റെ ആരോപണങ്ങള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ടാറ്റു കണ്ട് ചിരിച്ചതിന് ഡെപ്പ് മര്‍ദിച്ചു എന്നായിരുന്നുജോണി ഡെപ്പിനെതിരെ ഹേഡിന്റെ ആരോപണം. ഇന്ന് അതിലും ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. നേരിട്ട അതിക്രമങ്ങള്‍ വിശദീകരിച്ചപ്പോള്‍ ആംബര്‍ ഹേഡ് കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു.

- Advertisement -

ജോണി ഡെപ്പ് നിരവധി തവണ തനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്നാണ് ഹോഡിന്റെ ആരോപണം. പൊട്ടിയ കുപ്പി ഉപയോഗിച്ച് തന്നെ ലൈംഗികമായി ആക്രമിച്ചുവെന്നും ഹേഡ് വിശദീകരിച്ചു. 2015ല്‍ ‘പൈറേറ്റ്‌സ് ഓഫ് ദി കരിബീയന്‍’ അഞ്ചാം ഭാഗം ചിത്രീകരിക്കവേ ഡെപ്പിനെ കാണുവാനായി ഓസ്‌ട്രേലിയയില്‍ പോയി. വൈകുന്നേരം ഭക്ഷണം കഴിക്കുന്നതിനിടയില്‍ തര്‍ക്കമുണ്ടായി. ഇതിനിടെ അവിടെയുണ്ടായിരുന്ന മദ്യക്കുപ്പി താന്‍ നിലത്തടിച്ച് പൊട്ടിച്ചു. ഇതില്‍ കുപിതനായ ഡെപ്പ് മറ്റൊരു കുപ്പിയെടുത്ത് തനിക്ക് നേരെ ഏറിഞ്ഞു. എന്നാല്‍ അത് തന്റെ ശരീരത്തില്‍ കൊണ്ടില്ല. ഇതിനിടെ ഡെപ്പ് മറ്റൊരു കുപ്പി പൊട്ടിച്ച് തന്റെ കഴുത്തില്‍ ചേര്‍ത്തുപിടിച്ച് ഭീഷണിപ്പെടുത്തി. മുഖം വികൃതമാക്കുമെന്നായിരുന്നു ഭീഷണി. ഒരിക്കല്‍ തന്റെ നൈറ്റ് ഗൗണ്‍ വലിച്ചുകീറി കുപ്പി ഉപയോഗിച്ച് ലൈംഗികമായി ആക്രമിച്ചുവെന്നും ഹേഡ് ആരോപിച്ചു.

എന്നാല്‍ താന്‍ ഹേഡിനെ മര്‍ദിച്ചിട്ടില്ല എന്നാണ് ഡെപ്പിന്റെ വാദം. ഹേഡ് തന്നെ മദ്യക്കുപ്പി ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു എന്നും ഡെപ്പ് പറയുന്നു. ആക്രമണത്തിനിടെ പരുക്കുപറ്റി ചികിത്സിച്ചതിന്റെ തെളിവുകളും ഡെപ്പ് കോടതിയില്‍ ഹാജരാക്കി.

 

Rathi VK

Recent Posts

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

21 mins ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

53 mins ago

കല്ല്യാണം കഴിഞ്ഞവരാണെങ്കിലും ചിലരെ കണ്ടാൽ ആകർഷണം തോന്നില്ലേ. നമ്മുടെ ഉള്ളിലെ ഹോർമോൺസ് ആണ് നമ്മുടെ ഫീലിംഗ്സിനെ കൺട്രോൾ ചെയ്യുന്നത്. ജാസ്മിൻ ഉദ്ദേശിച്ചത് ഇതാണ്

തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്നും എന്നാൽ ഇത് പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് മോഹൻലാലിന്റെ ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി. ഇപ്പോഴിതാ ഈ 'ബോർഡറിനെ'…

6 hours ago

ജിന്റോ തന്റെ വസ്ത്രത്തെക്കുറിച്ച് പറഞ്ഞത് എനിക്ക് ഒട്ടും സഹിച്ചില്ല.സീരിയലിലെ വേദിക അല്ല റിയൽ ലൈഫിൽ ഞാൻ

പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശരണ്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ഈ ഡ്രസ്സിങ് രീതി…

7 hours ago

ഞാന്‍ കെട്ടിപ്പിടിക്കുകയും കടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യും.ജാസ്മിന് പുറമേ റെസ്മിന്റെ പേര് കൂടി ചേര്‍ത്ത് ഗബ്രിയെ മോശക്കാരനാക്കുന്നു

മലയാളം ബിഗ്ബോസിലൂടെ കോളിളക്കം തീർത്ത താരങ്ങളാണ് ഗബ്രിയും ജാസ്മിനും.100 ദിവസം വീടിനകത്തുനിന്ന് ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് എല്ലാവരും കരുതിയിരുന്ന താരമാണ്…

7 hours ago