മുകേഷ് അംബാനിയുടെ അമ്മയായ കോകിലാബെന്‍ അംബാനിയുടെ 90ാം പിറന്നാൾ ആഘോഷമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ആവുന്നത്.പിങ്ക് തീമിലുള്ള പിറന്നാള്‍ ആഘോഷമാണ് അംബാനിയുടെ സഹോദരിമാര്‍ നടത്തിയത്. വസ്ത്രങ്ങളും, കേക്കുകളും, അലങ്കാരങ്ങളുമെല്ലാം പിങ്ക് നിറത്തിലുള്ളതായിരിക്കും. അടുത്തിടെ അംബാനി കുടുംബത്തിന്റെ കാര്യങ്ങള്‍ പങ്കുവെക്കുന്ന ഒരു ഫാന്‍ വെബ്സൈറ്റാണ് ഇതിന്റെ കുറച്ച് ഭ ാഗങ്ങള്‍ പുറത്തുവിട്ടത്. തീര്‍ത്തും രസകരമായ ആഘോഷമായിരുന്നു നടന്നത്. എല്ലാം പിങ്ക് മയമായിരുന്നു. ചടങ്ങിലേക്ക് കോകിലാബെന്‍ അംബാനിയും മക്കളും വരുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. മനോഹരമായിരുന്നു വസ്ത്രങ്ങളായിരുന്നു എല്ലാം.
ലൈറ്റ് നിറത്തിലുള്ള ഓറഞ്ച് സാരിയായിരുന്നു കോകിലാബെന്‍ ധരിച്ചത്. ഡെസേര്‍ട്ടുകള്‍ കൊണ്ട് മികച്ചൊരു ഡിസ്പ്ലേ ഇവിടെയുള്ള ടേബിളില്‍ ഒരുക്കിയിരുന്നു. അതില്‍ ഭക്ഷണ സാധനങ്ങളുടെ നിര തന്നെയുണ്ടായിരുന്നു. ബ്രൗണി, ചോക്ലേറ്റുകള്‍, മധുരപലഹാരങ്ങള്‍, എല്ലാം പിങ്കിലായിരുന്നു. കടലിനോട് അഭിമുഖമായി നില്ക്കുന്ന വാതിലിന്റെ അടുത്ത് ലക്ഷ്മി ദേവിയുടെ പ്രതിമയും സ്ഥാപിച്ചിരുന്നു.
അതെ സമയം ലക്ഷ്മി ദേവിയുടെ പ്രതിമയില്‍ പിങ്ക് സാരി ധരിപ്പിച്ചിരുന്നു. ടീന അംബാനി, അവരുടെ സഹോദരി ഭാവന, നീലം ഷാ, എന്നിവരെല്ലാം പിങ്ക് സാരിയിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. കോകിലാബെന്‍ അംബാനിയുടെ 89ാം പിറന്നാളിന് ടീന അംബാനി ഒരു ഫോട്ടോയും ഷെയര്‍ ചെയ്തിരുന്നു ഇതും വൈറലായി മാറിയിരുന്നു.