Social Media

‘ഉമ്മ വെക്കുന്ന രംഗം എങ്ങനെയാണ് എടുത്തത്’; ജോഷിയോട് അല്‍ഫോന്‍സ് പുത്രന്റെ ചോദ്യം

ജോഷി സംവിധാനം ചെയ്ത എത്തിയ ‘നമ്പര്‍ 20 മദ്രാസ് മെയില്‍’ റിലീസ് ആയി 34 വര്‍ഷം തികഞ്ഞിരിക്കുകയാണ്. ചിത്രം റിലീസായി 34 വര്‍ഷം തികയുന്ന ദിനത്തില്‍ സംവിധായകന്‍ ജോഷിയുമായി മുന്‍പ് നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണ രൂപം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.

- Advertisement -

‘പ്രേമം’ റിലീസ് ചെയ്തതിന് ശേഷം ഇരുവരും തമ്മില്‍ നടത്തിയ സൗഹൃദസംഭാഷണത്തെക്കുറിച്ചാണ് പോസ്റ്റ്. ‘പ്രേമം’ സിനിമയെ കുറിച്ച് ജോഷി ചോദിച്ചതും ‘നമ്പര്‍ 20 മദ്രാസ് മെയില്‍’ എന്ന ചിത്രത്തെക്കുറിച്ച് അല്‍ഫോണ്‍സ് ജോഷിയോട് ചോദിച്ചതിനെ കുറിച്ചുമാണ് പോസ്റ്റില്‍ പറയുന്നത്.

മമ്മൂട്ടിയെ മോഹന്‍ലാല്‍ ഉമ്മ വെക്കുന്ന രംഗം എങ്ങനെയാണ് എടുത്തതെന്നായിരുന്നു അല്‍ഫോന്‍സ് ചോദിച്ചത്. ഇതിന് ജോഷി നല്‍കിയ മറുപടിയും അല്‍ഫോന്‍സ് സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലുണ്ട്. നിരവധിയാളുകളാണ് കുറിപ്പിന് കമെന്റുമായി എത്തുന്നത്.

അല്‍ഫോന്‍സ് പുത്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ബാക് ടൂ 2015 …
പ്രേമം റിലീസിന് ശേഷം…
എന്നോട് ജോഷി സാര്‍ പ്രേമം മേക്കിങ്ങ് ചോദിച്ചപ്പോ എനിക്ക് സന്തോഷം ആയി.
ജോഷി സാര്‍ : മോന്‍ എങ്ങനെ ആണ് മൂന്ന് കാലഘട്ടവും ഷൂട്ട് ചെയ്തത് ?
ഞാന്‍ : സാര്‍ മൂന്നും ഓരോ കാലഘട്ടത്തിന്റെ സ്‌റ്റൈലില്‍ ഷൂട്ട് ചെയ്തു.
ജോഷി സാര്‍ : ആ ഡിഫറന്റ് ട്രീറ്റ്‌മെന്റ് ആണ് അതിന്റെ അഴക്.
ഞാന്‍ : താങ്ക്യൂ സാര്‍..
സര്‍ എങ്ങനെയാണ് No 20 മദ്രാസ് മെയിലില്‍ ലാലേട്ടന്‍ മമ്മൂക്കേന ഉമ്മ വെക്കണ സീന്‍ എടുത്തത്?
ജോഷി സര്‍ : അത് മോഹന്‍ലാല്‍ ഇട്ട ഇംപ്രൊവൈസേഷന്‍ ഞാന്‍ അപ്പ്രൂവ് ചെയ്തു. ഞാന്‍ കൂടുതലും Spontaneous ആയിട്ട് വര്‍ക്ക് ചെയ്യുന്ന ആളാണ്. എനിക്ക് ലൊക്കേഷന്‍ വര്‍ക്ക് ആവണം, ഇല്ലെങ്കില്‍ ആര്‍ട്ടിസ്റ്റിന്റെ പെര്‍ഫോമന്‍സ് എക്‌സൈറ്റ് ചെയ്യിക്കണം.
ഞാന്‍ : സാര്‍ അടുത്ത question…രണ്ട് സിനിമയിലാണ് ഞാന്‍ തിലകന്‍ സാര്‍ ഡൊമിനേറ്റ് ചെയ്യാത്ത പടങ്ങള്‍ കണ്ടിട്ടുള്ളൂ. അത് ഒന്ന് ഗോഡ്ഫാദറും പിന്നെ നാടുവാഴികളും.
ജോഷി സാര്‍ : ചിരിച്ചുകൊണ്ട് … മൂപ്പര് അനന്തന്റെ റോള്‍ ചോദിച്ചു. പക്ഷേ എനിക്കെന്തോ ആ റോള്‍ Madhu സാര്‍ തന്നെ ചെയ്യണം എന്ന് തോന്നി.
അപ്പോഴേക്കും ഒപ്പം ഫങ്ഷന്റെ വേദി എത്തി സാറും ഞാനും എന്റെ അമ്മായിച്ചന്‍ ആല്‍വിന്‍ ആന്റണിയും കാറില്‍ നിന്ന് ഇറങ്ങി .
ജോഷി സാര്‍ : സീ യു മോനെ .
ഞാന്‍ : താങ്ക് യു സാര്‍. സാര്‍ മാത്രമാണ് ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ ഈ സിനിമയുടെ മേക്കിംഗ് ചോദിച്ചത്. thank you സര്‍ . അന്നും ഇന്നും thank യു സര്‍.

Abin Sunny

Recent Posts

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

1 hour ago

ജാസ്മിൻ ഫേക്ക് ആണെന്ന് ശ്രീതു.അർജുന്‍ – ജാസ്മിന്‍ കൂട്ടുകെട്ട് ശ്രീതുവിന് പിടിക്കുന്നില്ല: റെസ്മിനോട് തുറന്ന് പറഞ്ഞു

അർജുന്‍ - ശ്രീതു കോംമ്പോ ശ്രീതുവിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ എല്ലാ സൂചനകളും കഴിഞ്ഞ ദിവസം കണ്ടതാണ്.ഇതോടെയാണ് അർജുന്‍ - ശ്രീതു…

2 hours ago

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

12 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

13 hours ago

കുങ്കുമപ്പൂവ് പരമ്പരയിലെ നടി അശ്വതിയെ ഓർമ്മയില്ലേ? പുതിയ വിശേഷം അറിയിച്ചു നടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി. പ്രസില്ല റെജിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

13 hours ago

രശ്മികയ്ക്ക് അപ്രതീക്ഷിത മറുപടിയുമായി നരേന്ദ്ര മോദി, നടി അവസാനം പങ്കുവെച്ച വീഡിയോയെ അഭിനന്ദിച്ചാണ് നരേന്ദ്രമോദി വന്നത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും…

13 hours ago