Film News

ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തില്‍ തൊടുന്ന സിനിമ; ‘മേജര്‍’ ചിത്രത്തെ പ്രശംസിച്ചു അല്ലു അര്‍ജുന്‍

അദിവി ശേഷ് നായകനായി എത്തിയ ചിത്രം ‘മേജര്‍’ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് തീയറ്ററുകളില്‍ റിലീസ് ചെയ്തത്. വലിയ പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ആദ്യ ദിനം മുതല്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സിനിമയെ കയ്യടിയോടെയാണ് സ്വീകരിക്കുന്നത്. ഇപ്പോള്‍ നടന്‍ അല്ലു അര്‍ജുനും സിനിമയെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

- Advertisement -

ട്വിറ്ററിലൂടെയാണ് അല്ലു അര്‍ജുന്‍ തന്റെ അഭിപ്രായം പങ്കുവെച്ചത്. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തില്‍ തൊടുന്ന സിനിമയാണെന്ന് അല്ലു പറഞ്ഞു. അദിവി ശേഷിന്റെ പ്രകടനത്തേയും അല്ലു അര്‍ജുന്‍ അഭിനന്ദിച്ചു.
പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ മുംബൈ ഭീകരാക്രമണത്തില്‍ ജീവത്യാഗം ചെയ്ത മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ധീരമായ ജീവിത കഥ പറയുന്ന ചിത്രമാണ് ‘മേജര്‍’.


ചിത്രത്തില്‍ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശശി കിരണ്‍ ടിക്കയാണ് സംവിധാനം. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും എ + എസ് മൂവീസും ചേര്‍ന്നാണ് നിര്‍മാണം.


2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍.7 പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഭീകരരുടെ വെടിയേറ്റു മരിക്കുന്നത്. സന്ദീപിന്റെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നല്‍കി ആദരിച്ചിരുന്നു.

 

Anusha

Recent Posts

കാലിന്റെ ഭാഗം പൊട്ടി, വിണ്ടുകീറി തൊലിയൊക്കെ പോയിരുന്നു.കാലിന്റെ നഖം കടിച്ചതല്ല, സംഭവിച്ചത് ഇതാണ്; വിഷമം ആയത് കൊണ്ടാണ് അങ്ങനെ ചെയ്തത്

ജാസ്മിൻ ജാഫറിന്റെ വൃത്തിയുമായി ബന്ധപെട്ട് നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.ഇപ്പോൾ ഇതാ അതിന് വിശദീകരണം നൽകുകയാണ് താരം.കാലിന്റെ നഖം…

1 hour ago

മൂന്ന് മാസം ചത്തപോലെ കിടക്കണം അതാണ് ഡോക്ടർ പറഞ്ഞത്. ബി​ഗ് ബോസ് കഴിഞ്ഞതോടെ നട്ടും ബോൾട്ടും വർക്ക് ഷോപ്പിൽ കയറി നേരെയാക്കേണ്ട അവസ്ഥ

ബിഗ്ബോസ് ഷോയിൽ പോയശേഷം ശരീരഭാരം കുറഞ്ഞ് പലതരം അസുഖങ്ങൾ ബാധിച്ച മത്സരാർത്ഥിയാണ് യുട്യൂബറായ സായ് കൃഷ്ണൻ.ഷോയിൽ മണി ടാസ്ക്കിലൂടെ അഞ്ച്…

1 hour ago

കണ്ണൂര്‍ തട്ടകമാക്കാന്‍ നികേഷ് കുമാർ.തളിപ്പറമ്പിൽ മത്സരിച്ചേക്കും, ആവേശത്തിൽ സിപിഎം അണികൾ

മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…

3 hours ago

ഭർത്താവിൻ്റെ അമ്മയുമായി ശാരീരികമായി ബന്ധപ്പെടാൻ നിർബന്ധിച്ചു.വിസമ്മതിച്ചപ്പോൾ അമ്മായിയമ്മ ബ്ലേഡ് ഉപയോഗിച്ച് തന്നെ ആക്രമിച്ചെന്ന് യുവതി

ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…

3 hours ago

പ്രധാനമന്ത്രി വക സുരേഷ്ഗോപിക്ക് കേക്ക് കൊടുത്തുവിട്ടു.ദൈവ നിയോഗം എന്ന് സുരേഷ്ഗോപി

സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…

4 hours ago

എന്റെ ശരീരം 60 ശതമാനവും വെള്ളയാണ്.വിറ്റിലിഗോയ്ക്ക് ചികിത്സയില്ല. ഇതൊരു രോഗവുമല്ല;മംമ്ത

വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…

4 hours ago