ചില സെലിബ്രിറ്റികള്‍ തങ്ങളുടെ മക്കളുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കു വയ്ക്കാറില്ല . മലയാളത്തില്‍ തന്നെ ഇത്തരത്തിലുള്ള നിരവധി താരങ്ങളുണ്ട്. അതിലൊരു ദമ്പതികളാണ് പൃഥ്വിരാജ് സുപ്രിയ മേനോന് . ഇവര്‍ തങ്ങളുടെ മകള്‍ അലങ്കൃതയൂടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ടെങ്കിലും , ഇതില്‍ അല്ലിയുടെ മുഖം ഒന്നും വ്യക്തമായിരിക്കില്ല. താരങ്ങള്‍ എപ്പോള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രവും അത്തരത്തിലുള്ളതാണ്. മകളുടെ സ്വകാര്യതയെ മാനിച്ചു കൊണ്ട് മുഖം വ്യക്തമായി കാണാത്ത രീതിയിലുള്ള ചിത്രങ്ങള്‍ ആണ് ഇവര്‍ എപ്പോഴും ആരാധകര്‍ക്കായി പങ്കുവയ്ക്കാര്‍. എന്നാല്‍ ഇപ്പോഴിതാ പിറന്നാള്‍ ദിനത്തില്‍ അലംകൃത എന്ന അല്ലിയുടെ ഒരു പുതു പുത്തന്‍ ചിത്രമാണ് മാതാപിതാക്കള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. മകള്‍ക്ക് പിറന്നാള്‍ ആശംസ അറിയിച്ചു കൊണ്ടാണ് ഈ താരങ്ങള്‍ എത്തിയിരിക്കുന്നത്. പോസ്റ്റിനു താഴെ അല്ലെങ്കിക്ക് പിറന്നാള്‍ ആശംസ അറിയിച്ച് നിരവധിപേരാണ് വരുന്നത്. അല്ലിയുടെ ഏഴാം പിറന്നാള്‍ ആണിത്. ചിത്രത്തിനൊപ്പം നല്ലവരായിരിക്കുകയും നന്മ ചെയ്യുന്നതും ഒരു അപൂര്‍വ ഗുണമായി മാറുന്ന ഈ ലോകത്ത്, ദൈവം അത് നല്കി നിന്നെ സമൃദ്ധമായി അനുഗ്രഹിച്ചു വെന്നും താരം പറയുന്നു.
‘ഏഴ് വര്‍ഷം മുമ്പ് നീയാല്‍ ദാദയും മമ്മയും അനുഗ്രഹിക്കപ്പെട്ടത് ഇന്നലെയാണെന്നത് പോലെ തോന്നുന്നു. ഈ കൊച്ചു ശരീരത്തില്‍ വലിയ ഹൃദയമുള്ളവള്‍ അവളുടെ സ്നേഹവും അനുകമ്പയും കൊണ്ട് ഞങ്ങളെ നിലനിര്‍ത്തുമെന്നും ഓരോ ദിവസവും അവളുടെ ദയയിലൂടെ നമ്മെ ഓരോന്ന് പഠിപ്പിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. നല്ലവരായിരിക്കുകയും നന്മ ചെയ്യുന്നതും ഒരു അപൂര്‍വ ഗുണമായി മാറുന്ന ഈ ലോകത്ത്, ദൈവം അത് നല്കി നിന്നെ സമൃദ്ധമായി അനുഗ്രഹിച്ചു. നിന്നിലെ നന്മ ഓരോ ദിവസവും വളരാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, അത് നിനക്ക് വാര്ണക്കടലാസുകള് പറന്നു വീഴുന്നതുപോലെ പടര്‍ത്താന്‍ കഴിയും! നിന്നെ നല്കി ഞങ്ങളെ അനുഗ്രഹിച്ചതിന് സര്‍വ്വശക്തനോട് നന്ദി പറയുന്നു, അല്ലി! ജന്മദിനാശംസകള് നേരുന്നു പ്രിയേ!” സുപ്രിയ കുറിച്ചു.
നേരത്തെ സുപ്രിയയുടെ പിറന്നാളിന് പൃഥ്വി ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു . ഇതില്‍ അല്ലിയുടെ മുഖം വ്യക്തമായി കാണാമായിരുന്നു. അതിനുശേഷം ഇപ്പോഴാണ് മകളുടെ ഫോട്ടോ പങ്കുവയ്ക്കുന്നത്. അതേസമയം അല്ലി എന്ന് വിളിക്കുന്ന അലങ്കൃതയ്ക്ക് ആരാധകര്‍ ഏറെയാണ്. അല്ലി സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും, മകളുടെ എഴുത്തിനെക്കുറിച്ചെല്ലാം സുപ്രിയ പറയാറുണ്ട്. ഈ അടുത്ത് അല്ലിയുടെ പ്രിയപ്പെട്ട ബുക്കിനെ കുറിച്ച് അതുപോലെ അല്ലി നീന്തല്‍ താരത്തെ കുറിച്ച് പറഞ്ഞതെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഈ കൊച്ചു മിടുക്കി മാതാപിതാക്കള്‍ക്ക് പോലും അറിവ് പകര്‍ന്നു കൊടുക്കാറുണ്ട്. ബുക്കും കഥയും കവിതയും ഒക്കെയാണ് അല്ലിയുടെ ലോകം.
അതേസമയം 2011 ഏപ്രില്‍ 25 ആണ് പൃഥ്വിരാജ് സുപ്രിയയും തമ്മിലുള്ള വിവാഹം നടക്കുന്നത് . പിന്നാലെ 2014ലാണ് ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറക്കുന്നത്. പൃഥ്വിരാജ് അഭിനയത്തിനൊപ്പം ഇപ്പോള്‍ സംവിധാന രംഗത്തേക്കും ചുവട് വച്ചിരിക്കുകയാണ്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനായി മാറാന്‍ പൃഥ്വിക്ക് കഴിഞ്ഞു. ഇപ്പോള്‍ ബ്രോ ഡാഡി ആണ് പൃഥ്വി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. വലിയ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. കേരളത്തില്‍ ഷൂട്ടിംഗ് നടത്താനുള്ള അനുമതി ലഭിക്കാത്തതിനാല്‍ പുറത്താണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.