സീരിയല്‍ താരം ആലിസ് ക്രിസ്റ്റി വിവാഹിതയായി. പത്തനംതിട്ട സ്വദേശി സജിന്‍ ആണ് ആലീസിന്റെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്. ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇവരുടെ വിവാഹം. ക്രിസ്ത്യന്‍ ആചാരപ്രകാരം നടന്ന വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തി കഴിഞ്ഞു. വൈറ്റ് പ്രിന്‍സസ് ലുക്ക് ബ്രൈഡല്‍ ഗൗണില്‍ ആണ് ആലിസ് എത്തിയത് . വിവാഹശേഷം ഇവര്‍ മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു.
https://youtu.be/hah7VqE9Ju8
നേരത്തെ പരസ്പരം കണ്ടതിനെക്കുറിച്ചെല്ലാം നടി തുറന്ന് പറഞ്ഞിരുന്നു. ആലിസിന്റെ സുഹൃത്താണ് സജിനെ പരിചയപ്പെടുത്തി കൊടുക്കുന്നത്. സജിന്റെ ഒരു വീഡിയോ കണ്ടാണ് ആലിസിന് ഇദ്ദേഹത്തോട് ഇഷ്ടം തോന്നിയത്. പിന്നീട് രണ്ടു വീട്ടുക്കാര്‍ക്കും ഇഷ്ടമായി. അങ്ങനെ വിവാഹത്തിലേക്ക് എത്തുകയായിരുന്നു.
വിവാഹം കഴിഞ്ഞു സീരിയല്‍ തുടരുമെന്ന് നടി പറഞ്ഞിരുന്നു. സജിനും തന്റെ അഭിനയ ജീവിതത്തിന് ഫുള്‍ സപ്പോര്‍ട്ട് ആണെന്നും താരം പറഞ്ഞിരുന്നു. നേരത്തെ ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. സജിന്‍ സ്വന്തമായി വീട് സ്വന്തമാക്കിയതിനെക്കുറിച്ച് ഈ അടുത്ത് ആലിസ് പറഞ്ഞിരുന്നു.
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ആലിസ് ക്രിസ്റ്റി ഗോമസ്. ഇതിനോടകം നിരവധി പരമ്പരകളില്‍ താരം വേഷമിട്ടു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആലിസ് തന്റെ വിശേഷം പങ്കു വെച്ച് എത്താറുണ്ട്. ഈ അടുത്താണ് വിവാഹത്തെക്കുറിച്ചും താരം തുറന്നു പറഞ്ഞത്. പിന്നാലെ ഇവരുടെ സേവ് ദ ഡേറ്റ് എല്ലാം വേറിട്ട രീതിയില്‍ ആയിരുന്നു ഒരുക്കിയത്. ഇതെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.
https://youtu.be/8uIQur_5vSU