നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും , രണ്‍ബീര്‍ കപൂറും വിവാഹിതരായത്. വലിയ ആഘോഷത്തോട് കൂടിയായിരുന്നു വിവാഹം. ഇപ്പോള്‍ ഒരു കുഞ്ഞ് വാവക്കായുള്ള കാത്തിരിപ്പിലാണ് ഇവര്‍. ഈ അടുത്താണ് അമ്മയാവാന്‍ പോവുന്ന സന്തോഷം താരദമ്പതികള്‍ പങ്കുവെച്ചത്. തങ്ങള്‍ക്ക് കുട്ടികളെ വലിയ ഇഷ്ടമാണെന്ന് ആലിയ നേരത്തെ പറഞ്ഞിരുന്നു.
ഇപ്പോളിതാ താരത്തിന്റെ പുതിയ ഫോട്ടോ ആണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഇതില്‍ ബ്ലാക്ക് വസ്ത്രം ധരിച്ചാണ് താരം എത്തിയത്. ചിത്രം വൈറല്‍ ആയിരിക്കുകയാണ്. ഇതിന് താഴെ നടിയുടെ വസ്ത്രത്തിന്റെ വില ചോദിച്ചും ആരാധകര്‍ എത്തി. ഇത് കേട്ടതോടെ ആരാധകരും ഞെട്ടി.
ആലിയയുടെ ബ്ലാക്ക് അനാര്‍ക്കലി വസ്ത്രത്തിന്റെ വില 62,800 രൂപയാണ്. എല്ലാ ഫാഷനിസ്റ്റുകളെയും പോലെ ഇത്തരമൊരു വസ്ത്രം സ്വന്തമാക്കണമെന്നു ആരും ആഗ്രഹിച്ചു പോകും. റിധി മെഹ്റ രൂപകല്പന ചെയ്ത വസ്ത്രമാണ് ആലിയ ധരിച്ചത്.
ബോളിവുഡില്‍ തിരക്കുള്ള നടിയാണ് ആലിയ, ബാല്യക്കാലം തൊട്ട് സിനിമാ മേഘലയില്‍ സജീവമാണ് താരം. നടിയുടെ അഭിനയ മികവും എടുത്ത് പറയേണ്ടത് തന്നെയാണ്. ഇതിനോടകം നിരവധി സിനിമകളിലാണ് ആലിയ അഭിനയിച്ചത്. എല്ലാം ഹിറ്റ് എന്ന് തന്നെ പറയാം. വേറിട്ട അഭിനയത്തിലൂടെ ആരാധകരെ സ്വന്തമാക്കാന്‍ ആലിയക്ക് അധിക സമയം വേണ്ടി വന്നില്ല.