മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് അഖിൽ മാരാർ.സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.തന്റെ പോസ്റ്റിന് താഴെ കമന്റുമായി വന്നയാള്‍ക്കുള്ള മറുപടിയെ കുറിച്ച് പറഞ്ഞാണ് താരം എത്തിയിരിക്കുന്നത്. ബിഗ് ബോസില്‍ ഏറ്റവും വെറുപ്പിച്ച ആള് അഖിലാണെന്ന തരത്തിലാണ് ഒരാള്‍ താരത്തിനെതിരെ കമന്റിട്ടത്. അതിന് അഖില്‍ നല്കിയ മറുപടി ട്രോളായി മാറുകയും ചെയ്തു. ഇതിനെതിരെ സംസാരിച്ചാണ് താരം എത്തിയിരിക്കുന്നത്.’ഒരു സുടാപ്പിയുടെയും ഉമ്മാക്കി കണ്ട് ഇന്നലെ വരെ പേടിച്ചിട്ടില്ല ഇനിയൊട്ട് പേടിക്കാന്‍ ഉദ്ദേശവും ഇല്ല. മനുഷ്യരോടുള്ള സമീപനത്തില്‍ എന്റെ കാഴ്ചപ്പാട് വളരെ വ്യക്തമായി മുന്‍പേ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഒരാളെയും എതിര്‍ക്കുന്നത് അയാളുടെ ജാതിയോ, മതമോ, രാഷ്ട്രീയമോ, ജെന്‍ഡറോ നോക്കി അല്ല കൈയിലിരുപ്പിനാണ് ബഹുമാനം നല്‍കുന്നത്.
മറ്റൊന്ന് ബിഗ് ബോസില്‍ ജയിച്ച ശേഷം രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ യാതൊരു കാരണവും ഇല്ലാതെ എനിക്കെതിരെ മീഡിയ ഫണിലെ 3 കഴുതകള്‍ നടത്തിയ ചര്‍ച്ച മുതല്‍ ദാ ഈ പോസ്റ്റ് വരെ നോക്കിയാല്‍ മനസിലാക്കാന്‍ കഴിയും ആരാണ് എനിക്ക് ലഭിച്ച സ്വീകര്യതയില്‍ ആസ്വസ്ഥര്‍ ആകുന്നതെന്ന്. എന്ത് കൊണ്ടാണ് ഇവര്‍ വിറളി പിടിക്കുന്നതെന്ന് പറയാം. എന്നെ സ്നേഹിക്കുന്ന തിരിച്ചറിഞ്ഞ ലക്ഷകണക്കിന് മുസ്ലിം കുടുംബങ്ങള്‍ കേരളത്തില്‍ ഉണ്ട്. സ്ത്രീ ജനങ്ങള്‍ ഉണ്ട്. അവര്‍ക്ക് അറിയാം ഞാന്‍ പറയുന്ന കാര്യങ്ങളില്‍ വസ്തുത ഉണ്ടാവും. അവര്‍ക്ക് എന്നെ വിശ്വാസവുമാണ്. അത് കൊണ്ട് തന്നെ കേരളത്തില്‍ മനുഷ്യരെ മതത്തിന്റെ പേരില്‍ തമ്മില്‍ അടിപ്പിക്കാന്‍ നോക്കി നടക്കുന്ന ഇക്കൂട്ടര്‍ക്ക് ഞാന്‍ ഒരു ഭീഷണിയാണ്.ഒരാളെ ഇഷ്ടപ്പെടാനും മറ്റൊരാളെ എതിര്‍ക്കാനും കാരണം അവരുടെ പ്രവര്‍ത്തി ആണ്. ബിഗ് ബോസില്‍ ഏറ്റവും വെറുപ്പിച്ച മലരന് ഞാന്‍ ആയിരുന്നു എന്ന് കമന്റ് ഇട്ട ഇവന് എന്റെ പല പോസ്റ്റിലും വന്നു ചാണകം, ചാണക സംഘി എന്ന ആവര്‍ത്തിച്ചു കമന്റ് ഇടുന്ന ഒരുവന് ആണ്. എന്ത് കൊണ്ടാണ് അവനു ഞാന്‍ ചാണക സംഘി ആവുന്നത് എന്ന ചിന്ത ആണ് എന്നില്‍ ആദ്യം ഉണ്ടായത്.
വര്‍ഗീയത ഉള്ളില്‍ പേറുന്ന ഒരുവന് എന്നെ കാരണം ഇല്ലാതെ ആക്രമിച്ചാല്‍ അവന്റെ മുഖത്ത് നോക്കി തീവ്രവാദി എന്ന് തന്നെ വിളിക്കും. അതാണ് ഈ കമന്റ് ഇട്ടവനോടും അവന് വിട്ട വളി ഏറ്റെടുത്തു നടക്കുന്നവരോടും എനിക്ക് പറയാന്‍ ഉള്ളത്. ഈ തീവ്രവാദി സുഡാപ്പികള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഈ രാജ്യത്തെ മഹാ ഭൂരിപക്ഷം വരുന്ന മുസ്ലിം സമുദായത്തെ കൂടിയാണ്. ഇവറ്റകളെ ആട്ടി ഓടിച്ചു സത്യം തിരിച്ചറിഞ്ഞു ജീവിക്കുന്ന വലിയൊരു വിഭാഗം ഉണ്ടായത് കൊണ്ട് തന്നെയാണ് ഇവന്റെ ഒന്നും വേല അധികം ഓടാത്തത്. കമ്മ്യൂണിസ്റ്റുകാരോടും കോണ്‍ഗ്രെസ്സുകാരോടും എനിക്ക് പറയാന്‍ ഉള്ളത് ഈ സുഡാപ്പികള്‍ ആണ് നിങ്ങളുടെ ശാപം. ബിജെപിയുടെ ഏറ്റവും വലിയ ആയുധവും ഈ സുഡാപ്പികള്‍ ആണ്. സ്വന്തം മതത്തിന്റെ വിശ്വാസം സൂക്ഷിക്കാന്‍ ഒരു ഹിന്ദുവിനും ക്രിസ്ത്യനും കഴിയാത്ത രീതിയില്‍ ഇവര്‍ സമ്മര്‍ദ്ദം ചെലുത്തും.