നിരവധി ആരാധകരുള്ള താരമാണ് അഖിൽ മാരാർ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിനുശേഷം അഭിനയിക്കാൻ അടക്കം നിരവധി അവസരങ്ങൾ അഖിലിന് ലഭിക്കുന്നുണ്ട്. അത്തരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളിൽ ഒരാളായ സാക്ഷാൽ എം.എസ് ധോണിക്കൊപ്പം ഒരുമിച്ച് പരസ്യത്തിൽ അഭിനയിച്ച സന്തോഷത്തിലാണ് അഖിൽ മാരാർ.
എം.എസ് ധോണിക്കൊപ്പമുള്ള വീഡിയോ പങ്കിട്ടാണ് പുതിയ സന്തോഷം ആരാധകരെ അഖിൽ അറിയിച്ചത്. ഒന്ന് കാണാൻ മാത്രമായിരുന്നു ആഗ്രഹിച്ചിരുന്നത്. ധോണിക്കൊപ്പം ഒരു പരസ്യം ദൈവം എനിക്കായി സമ്മാനിച്ചു… എന്നാണ് പരസ്യത്തിന്റെ ബിഹൈന്റ് ദി സീൻസ് ഉൾപ്പെടുത്തിയ വീഡിയോ പങ്കിട്ട് അഖിൽ കുറിച്ചത്.
അതേ സമയം അഖിലിന്റെ വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി. ഇത് ശരിക്കും സർപ്രൈസായി പോയി എന്നാണ് ബിഗ് ബോസ് സീസൺ ഫൈവിൽ അഖിലിന്റെ സഹമത്സരാർത്ഥിയായിരുന്ന അനിയൻ മിഥുൻ പറഞ്ഞത്.ഒരുപാട് അഭിമാനം തോന്നുന്നുവെന്നും ബിഹൈന്റ് ദി സീൻസിലെ അവസാന ഭാഗങ്ങൾ കാണുമ്പോൾ കണ്ണ് നിറയുന്നുവെന്നുമാണ് മറ്റൊരു സഹമത്സരാർത്ഥിയും മോഡലുമായ സെറീന കുറിച്ചത്. അഖിലിന്റെ ഭാര്യ രാജലക്ഷ്മി, ബിഗ് ബോസ് സീസൺ ഫൈവ് മത്സരാർത്ഥി ജുനൈസ്, സ്റ്റാർ മാജിക്ക് താരം അഭി മുരളി തുടങ്ങിയവരെല്ലാം അഭിനന്ദിച്ച് എത്തിയിട്ടുണ്ട്.ദുൽഖറിനൊപ്പം സെൽഫി എടുക്കാൻ നോക്കി അപമാനിക്കപ്പെട്ടിടത്ത് നിന്നും ധോണിയുടെ കൂടെ പരസ്യം ചെയ്യാൻ അവസരം ലഭിച്ചു. അഖിലിനെ കുറിച്ച് ഓർത്ത്