മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശരത് കുമാർ തമിഴ് സിനിമയിലെ അറിയപ്പെടുന്ന നടനാണ് ഇദ്ദേഹം. മലയാളത്തിലും ധാരാളം സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിൻറെ മകളാണ് വരലക്ഷ്മി. നിലവിൽ തമ്മിൽ സിനിമയിലെ ഏറ്റവും പവർഫുൾ ആയിട്ടുള്ള നടിമാരിൽ ഒരാളാണ് ഇവർ. ഇവരുടെ കല്യാണമാണ് വരാൻ പോകുന്നത്.
ജൂലൈ രണ്ടാം തീയതി ആയിരിക്കും വിവാഹം എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. നിക്കോളായി സച്ചിദേവ് എന്നാണ് വരൻ്റെ പേര്. അതേസമയം ഇപ്പോൾ ശരത് കുമാർ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമനെയും നേരിട്ടുകൊണ്ടിരിക്കുകയാണ്. മകളുടെ വിവാഹത്തിന് ഇവരെ രണ്ടുപേരെയും ശരത്കുമാർ ക്ഷണിച്ചിട്ടുണ്ട്. അതേസമയം മോദി പോകുമോ എന്ന് ആണ് ഇപ്പോൾ പ്രേക്ഷകർ ഉറ്റു നോക്കുന്നത്.
നേരത്തെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മോദി പങ്കെടുത്തത് വലിയ രീതിയിൽ ചർച്ചയായിരുന്നു. സുരേഷ് ഗോപിയുടെ മകളുടെ കൈപിടിച്ചു കൊടുത്തത് സാക്ഷാൽ മോദിയായിരുന്നു. ഇത് മലയാളം മാധ്യമങ്ങൾ വലിയ രീതിയിൽ വാർത്തയാക്കി മാറ്റുകയും മലയാളികൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തിരുന്നു. തൃശൂർ ലോക്സഭാ മണ്ഡലം ഉൾപ്പെടുന്ന ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം നടന്നത്. പിന്നീട് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വലിയ മാർജിനിൽ വിജയിക്കുകയും ചെയ്തിരുന്നു. മോദിയുടെ വരവ് സുരേഷ് ഗോപിയുടെ വിജയത്തിൽ വലിയ രീതിയിൽ പങ്കു വഹിച്ചിട്ടുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്.
അതേസമയം നീലയും പച്ചയും നിറത്തിലുള്ള സാരിയായിരുന്നു വരലക്ഷ്മി ശരത് കുമാർ ധരിച്ചത്. മാതാപിതാക്കളായ ശരത് കുമാറും രാധിക ശരത് കുമാറും ഉണ്ടായിരുന്നു കൂടെ. വരനായ നിക്കോളായിയും ഉണ്ടായിരുന്നു ഒപ്പം. അതേസമയം ജൂലൈ രണ്ടാം തീയതി തായ്‌ലൻഡിൽ വച്ചായിരിക്കും വിവാഹം എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്തിടെ ശരത് കുമാറും രാധികയും ദുബായിൽ വിവാഹ ഷോപ്പിൽ നടത്തുന്ന വീഡിയോ വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. പത്തുവർഷത്തെ പ്രണയത്തിനു ഒടുവിലാണ് വരലക്ഷ്മി വിവാഹിതയാകുന്നത്.